സ്കൂൾ രേഖകളുമായി അധ്യാപകൻ മുങ്ങിയെന്ന് പരാതി ബേപ്പൂർ: ബേപ്പൂർ ബി.സി റോഡ് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ഗവ. എൽ.പി സ്കൂളിലെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും പഠന സംബന്ധമായ വർക്ക് ബുക്കുകളും നഷ്ടപ്പെട്ടതായി ഹെഡ്മിസ്ട്രസ് ബേപ്പൂർ പൊലീസിൽ പരാതി നൽകി. പ്രധാന അധ്യാപിക പി.സി. ശ്രീലത ഔദ്യോഗിക ആവശ്യാർഥം ഫറോക്ക് എ.ഇ.ഒ ഓഫിസിൽ പോയ സമയത്താണ് സംഭവം. ഇതേ സ്കൂളിലെ അധ്യാപകനായ സതീശൻ പുതിയേടത്താണ് രേഖകളുമായി കടന്നതെന്ന് പ്രധാന അധ്യാപിക പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇദ്ദേഹം ഈ വർഷം ക്ലാസ് തുടങ്ങിയതിൽ പിന്നെ ജോലിക്ക് വരാറില്ലത്രെ. ഇയാൾ വിദ്യാർഥികളോട് ധിക്കാരപരമായി പെരുമാറുകയും പ്രധാന അധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുെണ്ടന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. ഇതിനിടെ, അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. സ്കൂളിെൻറ സൽപേരിന് കളങ്കം വരുത്തുന്ന അധ്യാപകനെ സർവിസിൽനിന്ന് മാറ്റിനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കൗൺസിലർ എൻ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. ജിതേഷ്, എം. മമ്മത് കോയ, കെ.പി. ഹുസൈൻ ഇ.പി. സലിം, മുരളി ബേപ്പൂർ, ടി.പി. രാമചന്ദ്രൻ, മുസ്തഫ, കെ.വി. ആലി, രാജീവൻ മാടായി, പ്രദീപ് വളപ്പിൽ, ടി.പി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.