ബ്രിജേഷിെൻറ 'ജാലകങ്ങൾക്കപ്പുറത്തിന്' അംഗീകാരം പേരാമ്പ്ര: കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത 'ജാലകങ്ങൾക്കപ്പുറം' ഹ്രസ്വചലച്ചിത്രത്തിന് രണ്ട് അവാർഡുകൾ. കൊല്ലത്തെ ചൈത്രം ഫിലിം സൊസൈറ്റി സംസ്ഥാന തലത്തിൽ നടത്തിയ ഹ്രസ്വചലച്ചിത്ര മത്സരത്തിൽ സ്പെഷൽ ജൂറി അവാർഡും തൃശൂരിൽ നടന്ന ഭരത് പി.ജെ. ആൻറണി മെമ്മോറിയൽ ദേശീയ ഹ്രസ്വചലച്ചിത്രമേളയിൽ മികച്ച ചമയത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തെ തേടിയെത്തി. മനു ക്ലിൻറാണ് ചമയം നിർവഹിച്ചത്. ലഹരി തകർത്ത കുടുംബ ജീവിതത്തെ ഒരു കുട്ടി നോക്കിക്കാണുന്നതാണ് ചിത്രത്തിെൻറ ഇതിവൃത്തം. സുനീഷ് കുറ്റ്യാടി, അഞ്ജു വിനീഷ്, ബേബി തമന്നത തബ്സും എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സജിത്ത് വിസ്ത കാമറയും എഡിറ്റിങ്ങും നിർവഹിച്ചു. വലൻസിയ മീഡിയ കോർട്ട് നിർമിച്ച ചിത്രത്തിെൻറ തിരക്കഥ രാജീവ് വേങ്ങോളിയും പശ്ചാത്തല സംഗീതം രജി ചെമ്പ്രയുമാണ്. ഇത് മൂന്നാം തവണയാണ് ബ്രിജേഷിെൻറ ചിത്രത്തിന് പി.ജെ. ആൻറണി പുരസ്കാരം ലഭിക്കുന്നത്. photo: KPBA 1 ബ്രിജേഷ് പ്രതാപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.