തിരക്കൊഴിഞ്ഞ ഹാർബറിൽ ശുചീകരണം

തിരക്കൊഴിഞ്ഞ ഹാർബറിൽ ശുചീകരണം കോഴിക്കോട്: േട്രാളിങ് നിരോധനം കാരണം തിരക്കൊഴിഞ്ഞ പുതിയാപ്പ ഹാർബർ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. ഹാർബറിലെ മാലിന്യം നിറഞ്ഞ ഒാടകൾ മുഴുവൻ വൃത്തിയാക്കി. മത്സ്യം എത്തുന്ന പ്ലാറ്റ്ഫോമും പരിസരവും ശുചിയാക്കി. നഗരസഭ, പുതിയാപ്പ വികസന സമിതി, കുടുംബശ്രീ, പുതിയാപ്പ അരയ സമാജം തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ശുചീകരണം ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ്, വികസന സമിതി പ്രസിഡൻറ് കെ. സുന്ദരൻ, സെക്രട്ടറി വി. ഉമേഷൻ, ട്രഷറർ ടി.പി. മനോഹരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.