കോഴിക്കോട്: നോർത്ത് സിറ്റി റേഷനിങ് ഓഫിസിെൻറ കീഴിൽ വരുന്ന വിവിധ റേഷൻ കടകളിൽനിന്ന് പുതുക്കിയ റേഷൻ കാർഡുകൾ ജൂൺ 19, 20, 21 തീയതികളിൽ വിതരണം ചെയ്യും. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ. ജൂൺ 19: അശോകപുരം (34), അശോകപുരം (35), അഴകൊടി ഹാൾ (36). ജൂൺ 20: പുതിയങ്ങാടി (93), വെസ്റ്റ്ഹിൽ (95), പണിക്കർ റോഡ് (37, 10). ജൂൺ 21: എരഞ്ഞിപ്പാലം (99), കിഴക്കേ നടക്കാവ് (100), കോവൂർ എം.എൽ.എ റോഡ് (172). റേഷൻ കാർഡുടമയോ കാർഡിലെ മറ്റംഗങ്ങളോ തിരിച്ചറിയൽ രേഖയുമായി നിലവിലുള്ള റേഷൻ കാർഡ് സഹിതം ഹാജരായി പുതുക്കിയ കാർഡുകൾ കൈപ്പറ്റണം. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിെൻറ പരിധിയിലുള്ള റേഷൻ കാർഡ് വിതരണം ജൂൺ 19, 20 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ കടയുടെ പരിസരത്ത് വിതരണം നടത്തും. റേഷൻ കാർഡുടമയോ ഏതെങ്കിലും അംഗമോ തിരിച്ചറിയൽ രേഖയും പഴയ റേഷൻ കാർഡും സഹിതം പുതിയ കാർഡ് കൈപ്പറ്റണം. റേഷൻ കാർഡിെൻറ വില പൊതുവിഭാഗത്തിന് 100 രൂപ, മുൻഗണന വിഭാഗം 50 രൂപ. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ. ജൂൺ 19: എരക്കുളം (55), ചാലിൻതാഴം (56), ചോയിബസാർ (58), കൂടത്തുംപോയിൽ (59), ഒറ്റത്തെങ്ങ് (60), അമ്പലത്തുകുളങ്ങര (68), അമ്പലത്തുകുളങ്ങര (69). ജൂൺ 20: പെരുമ്പൊയിൽ (64), കണ്ണങ്കര (67), കോറോത്തുതാഴം (70), പാലത്ത് (71), ചേളന്നൂർ 8/4 (65), ഗേറ്റ് ബസാർ (87), കുരുവട്ടൂർ (89). കോഴിക്കോട് സിറ്റി റേഷനിങ് ഓഫിസ് സൗത്തിെൻറ പരിധിയിലുള്ള റേഷൻ കടകളിലെ ജൂൺ 19, 20, 21 തീയതികളിൽ നടക്കും. ജൂൺ 19: എ.ആർ.ഡി 74, 75 -എ.ആർ.ഡി 75ന് സമീപം, എ.ആർ.ഡി 141, 142 -എ.ആർ.ഡി 142ന് സമീപം. ജൂൺ 20: എ.ആർ.ഡി. 126, 79 --സമൂഹമന്ദിരം ആഴ്ചവട്ടം, എ.ആർ.ഡി- 125 -റേഷൻകടയുടെ പരിസരം. ജൂൺ 21: എ.ആർ.ഡി- 146, 147, 148 -സമൂഹമന്ദിരം ആഴ്ചവട്ടം എന്നീ സ്ഥലങ്ങളിൽ വിതരണം ചെയ്യും. പാരാലീഗൽ വളൻറിയർമാരെ നിയമിക്കുന്നു കോഴിക്കോട്: നിയമസേവനം സാധാരണക്കാരിൽ എത്തിക്കുന്നതിെൻറ ഭാഗമായി ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുമായി സഹകരിച്ച് പാരാലീഗൽ വളൻറിയർമാരായി പ്രവർത്തിക്കുന്നതിന് താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അധ്യാപകർ, റിട്ട. അധ്യാപകർ, റിട്ട. ഗവ. ജീവനക്കാർ, മുതിർന്ന പൗരന്മാർ, എം.എസ്.ഡബ്ല്യു വിദ്യാർഥികളും അധ്യാപകരും, അംഗൻവാടി വർക്കർമാർ, ഡോക്ടർമാർ, നിയമവിദ്യാർഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകളിലെയും ക്ലബുകളിലെയും മെംബർമാർ, അയൽക്കൂട്ടങ്ങളിലെ മെംബർമാർ, മൈത്രി സംഘങ്ങളിലെ മെംബർമാർ, സ്വയം സഹായസംഘങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂൺ 22നുമുമ്പ് സെക്രട്ടറി, ജില്ല ലീഗൽ സർവിസസ് അതോറിറ്റി, കോർട്ട് കോംപ്ലക്സ്, കോഴിക്കോട്-32 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0495-2 366044.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.