എഫ്.െഎ.പി െഗസ്റ്റ് െലക്ചറർ നിയമനം കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്മെൻറിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസായവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റിൽ തയാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലിൽ ഉൾപ്പെട്ടവരുമായിരിക്കണം. താൽപര്യമുള്ളവർ, ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 20ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വാഴ്സിറ്റി േകാഴ്സ്: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: പി.പി.ടി.ടി (നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സ്) 2017-19 പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പ്രവൃത്തിദിവസങ്ങളിൽ നടക്കാവ് ടി.ടി.െഎയിൽനിന്നു (വുമൺ) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. േഫാൺ: 0495 2368657.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.