ഊളേരി മദ്യഷാപ്​ വിരുദ്ധ സമരം: സമരസമിതി കലക്ടറുമായി ചർച്ച നടത്തി

ഊളേരി മദ്യഷാപ്പ് വിരുദ്ധ സമരം: സമരസമിതി കലക്ടറുമായി ചർച്ച നടത്തി പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ ഊളേരിയിൽ മദ്യഷാപ് വിരുദ്ധ സമരസമിതിക്കാരുമായി ജില്ല കലക്ടർ യു.വി. ജോസ് ചർച്ച നടത്തി. കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ എക്സൈസ് ഡെപ്യൂട്ടി കമീഷണറും പങ്കെടുത്തു. ഈ മാസം 20 വരെ മദ്യഷാപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനവും നടത്തരുതെന്ന് കലക്ടർ നിർദേശം നൽകി. പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണെന്നും അതുകൊണ്ട് ഇവിടെ തുടങ്ങാനുദ്ദേശിക്കുന്ന മദ്യഷാപ്പിന് മറ്റൊരു സ്ഥലം കണ്ടെത്താൻ കൺസ്യൂമർ ഫെഡിനോട് ആവശ്യപ്പെടുമെന്നും കലക്ടർ സമരസമിതി നേതാക്കൾക്ക് ഉറപ്പുനൽകി. സമരം അവസാനിപ്പിക്കണമെന്ന കലക്ടറുടെ അഭ്യർഥന സമരസമിതി നേതാക്കൾ തള്ളി. മദ്യഷാപ് തുടങ്ങില്ലെന്ന് രേഖാമൂലം ഉറപ്പുതരാതെ സമരത്തിൽനിന്ന് മാറില്ലെന്ന് പ്രതിനിധികൾ അറിയിച്ചു. സമരസമിതി നേതാക്കളായ ഇ.ജെ. ദേവസ്യ, ജോബി മ്ലാക്കുഴി, ധന്യ കൃഷ്ണകുമാർ, ഐപ്പ് വടക്കേത്തടം, ജയപ്രകാശ് കായണ്ണ, റസിയ ആറങ്ങാട്ട്, അജ്ഞു രാജൻ, മദ്യനിരോധന സമിതി നേതാക്കളായ ഒ.ജെ. ചിന്നമ്മ, ഭരതൻ പുത്തൂർ വട്ടം, അഷ്റഫ് ചേലാപുരം, ജിൻസ് എന്നിവരാണ് ചർച്ചയിൽ പെങ്കടുത്തത്. മദ്യഷാപ്പിനെതിരെയുള്ള രാപ്പകൽ സമരം 21ദിവസം പിന്നിട്ടിരിക്കുകയാണ്. ഉണ്ണികുളത്ത് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് വിതരണം എകരൂല്‍: സമീപ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ ഉണ്ണികുളം പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലെ അംഗന്‍വാടികൾ, സ്കൂളുകള്‍, തെരഞ്ഞെടുത്ത വീടുകള്‍ എന്നിവിടങ്ങളിൽ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. മുഴുവന്‍ ആളുകളും പരിപാടിയുമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.