പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു; ബാലുശ്ശേരി താലൂക്കാശുപത്രിയിൽ തിരക്കോടുതിരക്ക്​

ബാലുശ്ശേരി: പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു; ബാലുശ്ശേരി താലൂക്കു ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന രോഗികളും എണ്ണം കൂടി. പനി ബാധിച്ച് കഴിഞ്ഞദിവസം 980 ഒാളം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയത്. പനങ്ങാട്, കൂരാച്ചുണ്ട്, കോട്ടൂർ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസം ബാലുശ്ശേരി എട്ടാം വാർഡിൽ ഡെങ്കിപ്പനി ബാധിച്ച് രോഗിചികിത്സ തേടിയെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ആറാം വാർഡിൽ ഡിഫ്തീരിയ ബാധിച്ച രോഗിയും ചികിത്സയിലാണ്. വാർഡിൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുത്തിവെപ്പ് നടത്തിവരുകയാണ്. ദിനേന ആയിരക്കണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന താലൂക്കാശുപത്രിയിൽ ലീവിലായിരുന്ന ഡോക്ടർമാർ എത്തിയിട്ടുണ്ട്. ഇപ്പോൾ ഒമ്പതുഡോക്ടർമാർ പരിശോധനക്കുണ്ട്. എന്നാൽ, വർധിച്ചുവരുന്ന രോഗികളുടെ എണ്ണം കാരണം ഡോക്ടർമാരും കുഴങ്ങുകയാണ്. എച്ച്.എം.സി ലാബിലെ അസൗകര്യം കാരണം രക്തപരിശോധനക്കും മറ്റും കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. നിലവിലുള്ള ലാബ് ടെക്നീഷ്യന്മാർക്കുപുറമെ രണ്ടുപേരെകൂടി കഴിഞ്ഞദിവസം നിയോഗിച്ചിട്ടുണ്ട്. ഒ.പി. പ്രവർത്തനം രണ്ടുമണിയിൽനിന്ന് നാലുമണിവരെ നീട്ടിയിട്ടുണ്ട്. കൂരാച്ചുണ്ടിൽ െഡങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നിരിക്കുകയാണ്. കൂരാച്ചുണ്ട്, കക്കയം, പനങ്ങാട് ഭാഗങ്ങളിൽ ആരോഗ്യബോധവത്കരണങ്ങളും പ്രതിരോധനടപടികളും എടുത്തുവരുകയാണെന്ന് മെഡിക്കൽ ഒാഫിസർ ഡോ. രൂപ പറഞ്ഞു. photo Balu 10 ബാലുശ്ശേരി താലൂക്കാശുപത്രിയിൽ പരിശോധനക്കായി കാത്തിരിക്കുന്ന രോഗികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.