കോഴിക്കോട്: മെഡിക്കൽ കോളജ് ശ്മശാനത്തിനു ചുറ്റും പൊളിഞ്ഞ മതിലിെൻറ പുനർനിർമാണം തുടങ്ങി. തിങ്കളാഴ്ചയാണ് പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിൽ മതിൽ കെട്ടാൻ തുടങ്ങിയത്. നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിനുശേഷം ബാക്കിവരുന്ന മൃതദേഹങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇരുപതോളം മൃതദേഹാവശിഷ്ടങ്ങൾ നായും കാക്കയും കൊത്തിപ്പറിച്ച നിലയിലാണുണ്ടായിരുന്നത്. ശ്മശാനത്തിനപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഇതു കണ്ടെത്തിയത്. മൃതദേഹത്തോടുള്ള അനാദരവും അവഗണനയും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശ്മശാനത്തിനു ചുറ്റുമുള്ള മതിൽ തകർന്നതിനെ തുടർന്നാണ് അകത്തേക്ക് നായ് കയറി അവശിഷ്ടങ്ങൾ കടിച്ചുപറിച്ചത്. ഇതേത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും ജില്ല കലക്ടറും ഉടൻതന്നെ ചുറ്റുമതിൽ നിർമിക്കണമെന്ന കർശന നിർദേശം നൽകിയിരുന്നു. note; സ്ലഗ് ഉപയോഗിക്കുമല്ലോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.