പുതിയ റേഷൻകാർഡ് വിതരണം കൊയിലാണ്ടി: താലൂക്കിലെ റേഷൻകാർഡിെൻറ വിതരണം ജൂൺ 16, 17, 19, 20, 21, 22, 23 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ റേഷൻ കടയുടെ പരിസരത്തുവെച്ച് വിതരണം ചെയ്യും. റേഷൻ കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും അംഗമോ തിരിച്ചറിയൽരേഖയും പഴയ റേഷൻ കാർഡും സഹിതമെത്തി പുതിയ കാർഡ് കൈപ്പറ്റണം. റേഷൻ കാർഡിെൻറ വില പൊതുവിഭാഗത്തിന് 100 രൂപ, മുൻഗണനവിഭാഗം 50 രൂപ. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ: ജൂൺ 16ന് കൊളക്കാട് (92), 17ന് താലൂക്ക് സപ്ലൈ ഓഫിസ്, സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി (24), നടുവത്തൂർ (73), കീഴരിയൂർ (91), ജനകീയമുക്ക് (93), മേപ്പയ്യൂർ ടൗൺ (94), 19ന് തണ്ടയിൽതാഴെ (75), പറമ്പത്ത് (76), അരിക്കുളം മുക്ക് (77), കാരയാട് (305), താലൂക്ക് സപ്ലൈ ഓഫിസ്, സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി (34), 20ന് കുട്ടോത്ത് (99), കക്രമുക്ക് (100), ചാത്തോത്ത്താഴെ (160), കൊയിലാണ്ടി ബീച്ച് (32), വെങ്ങളം (256), 21ന് മൂടാടി (46), പള്ളിക്കര (47), തിക്കോടി പഞ്ചായത്ത് (49), തച്ചൻകുന്ന് (67), ഇരിങ്ങത്ത് കുളങ്ങര (287), 22 ന് തുറയൂർ ടൗൺ (68), പയ്യോളി ടൗൺ (50), കൊളാവി പാലം (65), മൂരാട്, കോട്ടക്കുന്ന് (286), പയ്യോളി അങ്ങാടി (70), 23ന് 20ാം മൈൽ (42), വീരവഞ്ചേരി (43), നന്തി (44), തിക്കോടി പഞ്ചായത്ത് (57).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.