അമിത് ഷാ കേരളത്തിൽ വന്നശേഷം ആക്രമണം കൂടി ^മുഖ്യമന്ത്രി

അമിത് ഷാ കേരളത്തിൽ വന്നശേഷം ആക്രമണം കൂടി -മുഖ്യമന്ത്രി അമിത് ഷാ കേരളത്തിൽ വന്നശേഷം ആക്രമണം കൂടി -മുഖ്യമന്ത്രി കോഴിക്കോട്: അമിത് ഷാ കേരളത്തിൽ വന്നശേഷം സംഘ്പരിവാർ ആക്രമണം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്കാവിൽ ഇ.എം.എസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസും ബി.ജെപി.യും തുടർച്ചയായി അക്രമം നടത്തുന്നത് കാണുേമ്പാൾ ദേശീയ അധ്യക്ഷൻ അമിത് ഷാ കൊടുത്ത നിർദേശമെെന്തന്ന് വ്യക്തമാവും. ജില്ലകമ്മിറ്റി ഓഫിസിൽ സെക്രട്ടറി പി. മോഹനനെ കൊലപ്പെടുത്തി നാട്ടിൽ കുഴപ്പമുണ്ടാക്കാനായിരുന്നു ശ്രമം. അതിനുള്ള പദ്ധതിയാണ് ആക്രമികൾ ആസൂത്രണം ചെയ്തത്. ജനാധിപത്യവ്യവസ്ഥിതിയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങൾ എതിർക്കപ്പെടണം. സംഘ്പരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ എല്ലാവരെയും ഒരുമിച്ചുനിർത്താൻ ഇടതുപക്ഷം ശ്രമിക്കുേമ്പാൾ രാഷ്ട്രീയസഖ്യമായി കണക്കാക്കേണ്ട. ഇടതുസർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കും. വി. അബ്ദുൽ അസീസ്-കൃഷ്ണൻകുട്ടി നായർ സ്മാരകഹാളും മുഖ്യമന്ത്രി തുറന്നുകൊടുത്തു. വളയനാട് കലാസമിതി ഓഫിസ് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വളയനാട് ലോക്കൽ കമ്മിറ്റി ഓഫിസ് എ. പ്രദീപ്കുമാർ എം.എൽ.എയും സി.പി.എം മാങ്കാവ് ബ്രാഞ്ച് ഓഫിസ് വി.കെ.സി. മമ്മത്കോയ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ടി.പി. കോയ മൊയ്തീൻ അധ്യക്ഷത വഹിച്ചു. മേച്ചേരി ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി. മുസാഫർ അഹമ്മദ്, ടി. ദാസൻ, എം.എൽ. ആൻറണി, എം.സി. അനിൽകുമാർ, അളത്തിൽ വാസു എന്നിവർ സംസാരിച്ചു. എൽ. രമേശൻ സ്വാഗതവും പതിയേരി ബാബുരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.