കോഴിക്കോട് കമീഷണറെ മാറ്റിയത് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതിന് -കെ. സുരേന്ദ്രൻ കോഴിക്കോട്: സിറ്റി പൊലീസ് കമീഷണറെ മാറ്റിയത് സി.പി.എം ജില്ലകമ്മറ്റി ഓഫിസ് ആക്രമണക്കേസിൽ ബി.ജെ.പി--ആർ.എസ്.എസ് പ്രവർത്തകരെ കുടുക്കാത്തതിനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അല്ലെങ്കിൽ സുപ്രധാന കേസ് അന്വേഷണത്തിനിടെ സ്ഥലംമാറ്റമെന്ന് അഭ്യന്തരവകുപ്പ് വ്യക്തമാക്കണം. ആർ.എസ്.എസ്--ബി.ജെ.പി പ്രവർത്തകർക്കും ഓഫിസുകൾക്കുമെതിരെ കലാപമുണ്ടാക്കാൻ സി.പി.എം ആസൂത്രണം ചെയ്തതാണ് ജില്ലകമ്മിറ്റി ഓഫിസ് ആക്രമണമെന്ന് സംശയിക്കണം. അക്രമണം നടന്ന പുലർച്ച ജില്ല സെക്രട്ടറി പി. മോഹനൻ മുതൽ ഇപ്പോൾ മുഖ്യമന്ത്രി വരെ പറയുന്നത് വ്യത്യസ്ത നിലപാടുകളാണ്. തെളിവ്കിട്ടാതെയാണ് സംസ്ഥാന മുഖ്യമന്ത്രി ആർ.എസ്.എസിനെ കുറ്റപ്പെടുത്തുന്നത്. പി. മോഹനനെ വധിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും പറയുന്നു. ഇതെല്ലാം സംഘ്പരിവാർ സംഘടനകൾക്കെതിരെ കലാപമൊരുക്കാനുള്ള ഗൂഢനീക്കത്തിെൻറ ഭാഗമാണ്. ഇത്തരം നീചമായ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി ബുധനാഴ്ച ജില്ല കേന്ദ്രങ്ങളിലേക്ക് ബി.ജെ.പി മാർച്ച് നടത്തും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കോഴിക്കോട്ട് വി. മുരളീധരനും ഉദ്ഘാടനം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്തെ കള്ളവോട്ട് വിഷയത്തിൽ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുെന്നന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.