പാർട്ടിക്ക്​ വഴങ്ങാത്ത കമീഷണറെ മാറ്റിയത് നിയമലംഘനം ^ടി. സിദ്ദീഖ്

പാർട്ടിക്ക് വഴങ്ങാത്ത കമീഷണറെ മാറ്റിയത് നിയമലംഘനം -ടി. സിദ്ദീഖ് കോഴിക്കോട്: സി.പി.എമ്മി​െൻറ രാഷ്ട്രീയ താൽപര്യത്തിന് വഴങ്ങാത്ത സിറ്റി പൊലീസ് കമീഷണറെ മാറ്റിയത് നിയമലംഘനവും സുപ്രീംകോടതി വിധിക്ക് എതിരുമാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പൊലീസ് ഓഫിസറെ മാറ്റാനുള്ള മാര്‍ഗനിർദേശങ്ങള്‍ പ്രകാശ് സിങ് കേസില്‍ സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. പൊലീസ് വകുപ്പി​െൻറ ചുമതലക്കാരനായ മുഖ്യമന്ത്രി നഗരത്തിൽ വന്നപ്പോഴാണ് കമീഷണര്‍ കെ. ജയനാഥിനെ മാറ്റിയത്. മാറ്റാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് ബോംബെറിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും പിടിക്കാനോ ചോദ്യംചെയ്യാനോ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി പറഞ്ഞ പ്രകാരം നിൽക്കാത്തതാണ് കമീഷണർക്ക് വിനയായത്. ആർ.എസ്.എസുകാര്‍ അക്രമം നടത്തിയതെന്ന് സംശയിക്കുന്നുവെന്നാണ് സര്‍വകക്ഷി സമാധാന യോഗത്തില്‍ മുൻ മേയര്‍ എം. ഭാസ്‌കരന്‍ പറഞ്ഞത്. എന്നാല്‍, ആർ.എസ്.എസുകാരാണ് ആക്രമിച്ചതെന്ന് പി. മോഹനന്‍ ആവര്‍ത്തിച്ചു പറയുന്നു. പ്രതികളുടെ എണ്ണത്തെപ്പറ്റിയും വിവിധ നേതാക്കള്‍ മാറ്റിമാറ്റി പറയുകയാണ്. ആഭ്യന്തര വകുപ്പ് കൈയിലുണ്ടായിട്ടും സംശയമുള്ള ഒരു സംഘ്പരിവാറുകാരനെപ്പോലും ചോദ്യംചെയ്തിട്ടില്ല. സി.പി.എം തന്നെ ആസൂത്രണം ചെയ്തതാണോ ആക്രമണ നാടകമെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല -സിദ്ദീഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.