അക്രമം നടത്തി നിഷേധിക്കല്‍ ആർ.എസ്.എസിെൻറ പതിവ് -കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട്: അക്രമം നടത്തി നിഷേധിക്കല്‍ ആർ.എസ്.എസിെൻറ സ്ഥിരം രീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി എ.കെ.ജി സെൻററില്‍ യെച്ചൂരിയെ അക്രമിച്ചപ്പോള്‍ ഒന്നും നടന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം. സി.പി.എം ജില്ല സെക്രട്ടറി മോഹനനെ വധിക്കാൻ ശ്രമിച്ചതും ഓഫിസ്അക്രമവും നിഷേധിച്ചതുമെല്ലാം ഇതിെൻറ ഭാഗമാണ്. ബോംബേറ് നടന്ന സി.പി.എം ജില്ലകമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. ഓഫിസ് ആക്രമിക്കലാണ് ലക്ഷ്യമെങ്കില്‍ തെരഞ്ഞെടുത്ത സമയം അതാകില്ലായിരുന്നു. ജില്ലസെക്രട്ടറിക്കുനേരെ ആസൂത്രിത അക്രമം നടത്തി നാട്ടില്‍ കലാപം ഉണ്ടാക്കാനാണ് പദ്ധതിയിട്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ തരത്തില്‍ വര്‍ഗീയകലാപങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ സി.പി.എം കേന്ദ്രങ്ങളില്‍ അക്രമം നടത്താനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. ആസൂത്രിതമായ അക്രമങ്ങളിലൂടെ 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്തുപ്രകോപനം ഉണ്ടായാലും തിരിച്ച് ആക്രമിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. സിറ്റി പൊലീസ് കമീഷണര്‍ അടക്കമുള്ളവരെ മാറ്റുന്നതിൽ പാര്‍ട്ടി ഇടപെടാറില്ലെന്നും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറെ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞു. സര്‍ക്കാറിെൻറ ദൈനംദിനകാര്യങ്ങളിൽ പാര്‍ട്ടി ഇടപെടാറില്ല. കമീഷണറുടെ പ്രവര്‍ത്തനം വേണ്ട തരത്തിലല്ലെങ്കില്‍ സർക്കാറിന് മാറ്റാവുന്നതേയുള്ളൂ. ആരെയാണ് ഒാരോ സ്ഥാനത്തും വെക്കേണ്ടതെന്ന് പാർട്ടി പറയാറില്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.