ഉപഭോക്തൃ കോടതികളിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കണം -മന്ത്രി പി. തിലോത്തമൻ ജില്ല ഉപഭോക്തൃ ഫോറം കെട്ടിടം ഉദ്ഘാടനം ചെയ്തു കുന്ദമംഗലം: ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലെത്തുന്ന പരാതികളിൽ വേഗത്തിൽ തീർപ്പുകൽപിച്ച് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യ വിതരണ-ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കോഴിക്കോട് ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന് കുന്ദമംഗലത്ത് പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒാഫിസുകളിൽ ആവശ്യമായ ജീവനക്കാരില്ലാത്തതിന് പരിഹാരമുണ്ടാവുമെന്നും ഒഴിവുകൾ നികത്താനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നൽകി ഉപഭോക്താവിനെ വഞ്ചിക്കുന്നതിനെതിരെ നിയമം ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾക്ക് കഴിയണം. ഇതിനായുള്ള ബോധവത്കരണം വിവിധ മേഖലകളിൽ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. ഉപഭോക്താവ് രാജാവിനെേപ്പാലെയാണ്. അവർക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങളിലൂടെ നൽകാൻ കഴിയണം. ഉപഭോക്താവിനെ കണ്ണീരുകുടിപ്പിക്കാൻ ചില കച്ചവട ലോബികൾ ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഉപഭോക്തൃ നിയമങ്ങൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷതവഹിച്ചു. ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡൻറ് ഇൻചാർജ് വി.വി. ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. രാഘവൻ എം.പി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സീനത്ത്, മെംബർ പടാളിയിൽ ബഷീർ, ടി.വി. ബാലൻ, ഖാലിദ് കിളിമുണ്ട, എൻ.വി. ബാബുരാജ്, മുക്കം മുഹമ്മദ്, എം.കെ. ഇമ്പിച്ചിക്കോയ, സി.പി. ഹമീദ്, മനോജ് വാലുമണ്ണിൽ, അഡ്വ. വി. പ്രിയ, ജോയി വളവിൽ എന്നിവർ സംസാരിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി സ്വാഗതവും ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡൻറ് റോസ് േജാസ് നന്ദിയും പറഞ്ഞു. photo kgm1 കോഴിക്കോട് ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന് കുന്ദമംഗലത്ത് പുതുതായി നിർമിച്ച കെട്ടിടം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.