മാവൂർ ജി.എം.യു.പിയിൽ പുതിയ കെട്ടിടസമുച്ചയത്തിന് ഒരു കോടി മാവൂർ: വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിെൻറ ഭാഗമായി മാവൂർ ജി.എം.യു.പി സ്കൂളിൽ പുതിയ കെട്ടിടസമുച്ചയം പണിയുന്നതിന് ഒരുകോടി രൂപ അനുവദിച്ചതായി പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. കാലപ്പഴക്കം ചെന്ന ക്ലാസ്മുറി കെട്ടിടം പൊളിച്ച് പുതിയതിന് സ്ഥലമൊരുക്കുന്ന പ്രവൃത്തി വിലയിരുത്താൻ സ്കൂളിലെത്തിയതായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നതിെൻറ ഭാഗമായി കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളു മൊരുക്കുന്നതിന് നാല് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എം.എൽ.എ വഴി നേരേത്ത സർക്കാറിന് സമർപ്പിച്ചിരുന്നു. ഇതിനുമുന്നോടിയായി എം.എൽ.എ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് ആറ് ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു. പി.ടി.എ ഫണ്ടുപയോഗിച്ച് ക്ലാസ് മുറികൾ ടൈൽ പാകി. എം.കെ. രാഘവൻ എം.പിയുടെ 10 ലക്ഷം ഫണ്ടുപയോഗിച്ച് ടോയ്ലറ്റ് സമുച്ചയം നിർമിക്കുന്നുണ്ട്. അടുത്തഘട്ടമായാണ് 36 ക്ലാസ് മുറികളോടുകൂടിയ പുതിയ കെട്ടിടസമുച്ചയം പണിയുന്നത്. പഴയ മൂന്ന് കെട്ടിടങ്ങളിൽ കിഴക്കേ അറ്റത്തുള്ള കെട്ടിടമാണ് ഇപ്പോൾ പൊളിക്കുന്നത്. ഇൗ കെട്ടിടത്തിൽ പ്രവർത്തിച്ച ക്ലാസുകൾ എ.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ കെട്ടിടം പൂർത്തിയാകുന്ന മുറക്കായിരിക്കും മറ്റ് രണ്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കുക. കുന്ദമംഗലം നിയോജകമണ്ഡലത്തിൽ യു.പി വിഭാഗത്തിൽ മാവൂർ ജി.എം.യു.പി സ്കൂളിനാണ് വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിെൻറ ഭാഗമായി തുക അനുവദിക്കുന്നത്. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതിഅധ്യക്ഷ കെ.കവിതാഭായ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. അനൂപ്, സി. രാജി, കണ്ണാറ സുബൈദ, പ്രധാനാധ്യാപകൻ എം. മധു, പി.ടി.എ പ്രസിഡൻറ് നാസർ വളപ്പിൽ എന്നിവർ എം.എൽ.എയെ അനുഗമിച്ചു. കൃഷിഭവനിൽ ഹാജരാകണം മാവൂർ: ഒരുലക്ഷം യുവജനങ്ങൾക്ക് പ്രത്യേകം തൊഴിൽദാനപദ്ധതിയിൽ അംഗങ്ങളായി മാവൂർ കൃഷിഭവനിൽ രജിസ്റ്റർ ചെയ്തവർ ജൂൺ 16ന് ആധാർ കാർഡ്, കോർ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും അംഗത്വകാർഡുമായി മാവൂർ കൃഷിഭവനിൽ എത്തണമെന്ന് കൃഷിഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.