മരക്കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ബേപ്പൂർ: ബേപ്പൂർ ബി.സി റോഡിലെ കക്കാടത്ത് 'അജന്ത വുഡ് വർക്സ്' മരക്കമ്പനിക്ക് ചൊവ്വാഴ്ച പുലർച്ചെ 3.30-ന് തീപിടിച്ചു. കമ്പനിക്കു സമീപം താമസിക്കുന്ന വീട്ടുകാരാണ് തീപിടിച്ചത് കണ്ടത്. അഗ്നിശമന വിഭാഗം പെെട്ടന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മര ഉരുപ്പടികളും ഒരു മെഷീനും മോട്ടോറും മേൽക്കൂരയും കത്തിയമർന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. PADAM: AJANTHA ബേപ്പൂർ ബി.സി റോഡിൽ തീപിടിത്തം നടന്ന 'അജന്ത വുഡ് വർക്സ്'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.