കുതിരവട്ടം മാനസികാരോഗ്യകേന്ദ്ര വികസനം: വിശദ രൂപരേഖ മൂന്നുമാസത്തിനകം

കുതിരവട്ടം മാനസികാരോഗ്യകേന്ദ്ര വികസനം: വിശദ രൂപരേഖ മൂന്നു മാസത്തിനകം മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ പ്രഥമയോഗത്തിലാണ് തീരുമാനം കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദ രൂപരേഖ മൂന്നു മാസത്തിനകം തയാറാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ പ്രഥമയോഗത്തിലാണ് തീരുമാനം. ഈ കാലയളവിനുള്ളിൽ നിർമാണ പ്രവർത്തനത്തിനുള്ള കൺസൾട്ടൻറ് ആർക്കിടെക്ടിനെ കണ്ടെത്തും. വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആർക്കിടെക്ടി​െൻറ നിർദേശങ്ങൾ തേടും. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുക, അസുഖം മാറിയവരെ പുനരധിവസിപ്പിക്കുക, എന്നതിനൊപ്പം അന്താരാഷ്നിലവാരമുള്ള പഠന-ഗവേഷണ കേന്ദ്രമാക്കുകയാണ് ലക്ഷ്യമിടുന്നത്. സർക്കാറും സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും ചേർന്നു‍ള്ള ബൃഹത്തായ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 400 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് കുതിരവട്ടത്ത് നടപ്പാക്കുന്നത്. 100 കോടി രൂപ ഇതിനായി ബജറ്റിൽ അനുവദിച്ചു. പൊതുജനപങ്കാളിത്തത്തോടെ ഫണ്ട് ലഭ്യമാക്കുന്നതിനായാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. ആശുപത്രിയിലെ 1872ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കുതിരവട്ടം ആശുപത്രി തുടങ്ങിയത്. ഭ്രാന്തൻ ജയിൽ എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥാപനം 1986ലാണ് വിപുലീകരിച്ചത്. അടുത്തിടെവരെ 600 രോഗികൾ ചികിത്സ തേടിയിരുന്ന ആശുപത്രിയിൽ ഇന്നുള്ളത് നാനൂറോളം രോഗികളാണ്. രോഗം മാറി സ്വന്തം വീടുകളിലേക്ക് മടങ്ങിയവരുണ്ട്. വാർഡുകളുടെ അസൗകര്യവും പുനരധിവാസ കേന്ദ്രമില്ലാത്തതുമെല്ലാം ആശുപത്രിക്ക് പ്രതിസന്ധിയാവുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി നിലവിലെ കെട്ടിടങ്ങൾ നവീകരിക്കുകയും ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്യും. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ എ. പ്രദീപ്കുമാർ, ഡോ. എം.കെ. മുനീർ, വി.കെ.സി. മമ്മദ്കോയ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടറും ട്രസ്റ്റ് ചെയർമാനുമായ യു.വി. ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ.എൻ. രാജേന്ദ്രൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത്കുമാർ, മറ്റംഗങ്ങളായ രേണുക ദേവി, അബ്ദുൽ ഖാദർ എന്നിവർ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. photo ab 4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.