വടകര: ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ഫേസ്ബുക്കിലൂടെ വധഭീഷണിയെന്ന് പരാതി. മേമുണ്ട സ്വദേശിയാണ് തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 'ഇനിയും കളിച്ചാൽ സജീവനെ തീർക്കുമെന്ന്' മുന്നറിയിപ്പു നൽകിയതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിെൻറ പകർപ്പു സഹിതം സജീവൻ റൂറൽ എസ്.പിക്ക് പരാതി നൽകി. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ഐ മധുസൂദനൻ നായർക്കാണ് അന്വേഷണച്ചുമതല. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം സജീവെൻറ വള്ള്യാട്ടെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.