പി.കെ.വി സ്മൃതി വന പദ്ധതിക്ക്​ തുടക്കം

പി.കെ.വി സ്മൃതിവന പദ്ധതിക്ക് തുടക്കം കോഴിക്കോട്: എ.ഐ.വൈ.എഫ് നേതൃത്വത്തിലുള്ള പി.കെ.വി സ്മൃതിവന പദ്ധതിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടക്കമായി. മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റല്‍ പരിസരത്ത് പ്ലാവിന്‍തൈ നട്ട് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് അമ്പതോളം തൈകളും നട്ടു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പി. ഗവാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, സംസ്ഥാന കൗണ്‍സില്‍ അംഗം എം. നാരായണൻ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പി.കെ. സജിത്കുമാര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് എന്നിവർ പെങ്കടുത്തു. കാവുകൾക്കും കുളങ്ങൾക്കും ധനസഹായം കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളോടനുബന്ധിച്ച കാവുകൾ, കുളങ്ങൾ, ആൽത്തറകൾ എന്നിവയുടെ സംരക്ഷണത്തിനായി സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് ക്ഷേത്രങ്ങളിൽനിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മൂന്നു പകർപ്പുകൾ ജൂൺ 30നുമുമ്പ് മലബാർ ദേവസ്വം ബോർഡി​െൻറ അതത് ഡിവിഷൻ അസി. കമീഷണറുടെ ഓഫിസിൽ ലഭിക്കണം. അപേക്ഷയും നിബന്ധനകളും അസി. കമീഷണറുടെ ഓഫിസുകളിലും www.malabardevaswom.kerala.gov.in എന്ന വൈബ് സൈറ്റിലും ലഭ്യമാണ്. എസ്റ്റിമേറ്റ്, ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​െൻറ എൻജിനീയറിങ് വിഭാഗം തയാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരി അംഗീകരിച്ച്, തദ്ദേശ വകുപ്പ് മുഖേന ശിപാർശ സഹിതം സമർപ്പിക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.