കോഴിക്കോട്: വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽനിന്നു തന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി സംസ്ഥാന കൃഷിവകുപ്പ്. ഇതിനായി കൃഷിവകുപ്പിെൻറ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകൾ, തൈകൾ, തൈകൾ നട്ടുപിടിപ്പിച്ച േഗ്രാബാഗുകൾ എന്നിവ നൽകും. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉൽപാദിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനങ്ങൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ, സ്വയംസഹായ സംഘങ്ങൾ, വീട്ടമ്മമാർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് നൽകും. വീട്ടുവളപ്പിൽ കൃഷിചെയ്യാനായി സ്കൂൾ വിദ്യാർഥികൾ മുഖേനയും കർഷകർ മുഖേനയും വിവിധ ഇനങ്ങൾ അടങ്ങിയ 40 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ ഉടൻ നൽകുന്നതാണ്. കൂടാതെ, വിവിധ മാധ്യമങ്ങൾ മുഖേനയും സന്നദ്ധ സംഘടനകൾ മുഖേനയും 17 ലക്ഷം പച്ചക്കറി വിത്തുകളും 45 ലക്ഷം പച്ചക്കറിത്തൈകളും കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ച 37,000 േഗ്രാബാഗ് യൂനിറ്റുകൾക്കു പുറമെ മുൻവർഷങ്ങളിൽ നൽകിയ 75,000 േഗ്രാബാഗ് യൂനിറ്റുകളിൽ വീണ്ടും കൃഷി ചെയ്യാനായി വിത്ത്, തൈകൾ, മറ്റ് ഉൽപാദന ഉപാധികൾ എന്നിവയും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.