പദവിയിൽ നിന്നൊഴിയാൻ അറ്റോണി ജനറൽ

ന്യൂഡൽഹി: മൂന്നുവർഷത്തെ കാലാവധി തീരാൻ ഒരാഴ്ച മാത്രം ബാക്കിനിൽെക്ക പദവിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അറ്റോണി ജനറൽ മുകുൾ രോഹതഗി കേന്ദ്രസർക്കാറിന് കത്തയച്ചു. ഇൗമാസം 19ന് കാലാവധി തീരാനിരിെക്ക അദ്ദേഹത്തി​െൻറ കാലാവധി ദീർഘിപ്പിച്ച് സർക്കാർ കഴിഞ്ഞയാഴ്ച ഇറക്കിയ ഉത്തരവ് അവഗണിച്ചാണ് രോഹതഗിയുടെ കത്ത്. പദവി ഒഴിയുന്നതിന് വ്യക്തിപരമായ കാരണങ്ങൾ നിരത്തിയ രോഹതഗി അഭിഭാഷകനെന്ന നിലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഹൈകോടതി ജഡ്ജിയുടെ മകനായ രോഹതഗി ബി.ജെ.പിയുമായി വളരെ അടുത്തു നിൽക്കുന്നയാളാണ്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അടുത്ത സുഹൃത്തുമാണ്. 2002 ലെ ഗുജറാത്ത് കലാപക്കേസിൽ ബി.ജെ.പി സർക്കാറിനുവേണ്ടി കേസ് വാദിച്ചിരുന്നത് രോഹതഗിയായിരുന്നു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽകേസുകൾ, ബെസ്റ്റ് ബേക്കറി കേസ്, സാഹിറ ശൈഖ് കേസ് എന്നിവയിലും അദ്ദേഹം ബി.ജെ.പി സർക്കാറിനുവേണ്ടി ഹാജരായി. ഇൗ പരിഗണനയിലാണ് മോദിസർക്കാർ അദ്ദേഹെത്ത അറ്റോണി ജനറലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.