- കിണർ ഇടിഞ്ഞുതാഴ്്ന്നു കോഴിക്കോട്: ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ കിണർ ഇടിഞ്ഞുതാഴ്്ന്നു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് മുപ്പതടിയോളം വ്യാസമുള്ള കിണറിെൻറ ഒരു ഭാഗം താഴ്ന്നത്. പുലർച്ച വലിയ ശബ്ദം കേട്ട് കോളനിയിലെ താമസക്കാർ നോക്കിയപ്പോഴാണ് കല്ലുകൊണ്ട് കെട്ടി സിമൻറിട്ട ആൾമറ ഉൾപ്പെടെയുള്ള ഭാഗം ഇടിഞ്ഞത് ശ്രദ്ധയിൽെപട്ടത്. ഇതിനോടുചേർന്നുള്ള പമ്പ് ഹൗസ് വെള്ളത്തിൽ മുങ്ങി. മണ്ണിടിഞ്ഞതിനാൽ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റും അപകടാവസ്ഥയിലായിട്ടുണ്ട്. വേനലിൽ പോലും വെള്ളം കിട്ടിയിരുന്ന കിണർ കോളനിയിലുള്ള മിക്കപേരുടെയും ആശ്രയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.