സംഘ്​പരിവാർ ആക്രമണങ്ങൾക്കെതിരെ ബഹുജന കൂട്ടായ്മ ഇന്ന്

കോഴിക്കോട്: അസഹിഷ്ണുത വളർത്തുംവിധം സംഘ്പരിവാർ സംഘടനകൾ വ്യാപകമായ കടന്നാക്രമണം നടത്തുന്നതിനെതിരെ 12ന് വൈകീട്ട് നാലിന് എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ സംസാരിക്കും. എൽ.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി യോഗം 12ന് െവെകീട്ട് മൂന്നിന് സി.എച്ച്. കണാരൻ സ്മാരകമന്ദിരത്തിൽ ചേരുമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.