റമദാനിലെ പെരുന്നാൾ

റമദാൻ മാസത്തിൽ ആരും പെരുന്നാൾ ആഘോഷിക്കാറില്ല. പക്ഷേ, 2017ലെ കേരള സർക്കാർ കലണ്ടർ പ്രകാരം റമദാൻ 29ന് ആണ് ചെറിയപെരുന്നാൾ ദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസമായ ജൂലൈ 26 ശവ്വാൽ മാസം ഒന്നായും കലണ്ടറിൽ കാണാം. ചാന്ദ്രമാസപ്രകാരം റമദാൻ മാസം കഴിഞ്ഞ് അടുത്ത മാസമായ ശവ്വാൽ ഒന്നിനാണ് മുസ്ലിംകൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്. അതല്ലാതെ കലണ്ടറിൽ കാണിച്ചപോലെ റമദാൻ മാസത്തിലെ അവസാന ദിവസമല്ല. ശരിയായ രീതിയിൽ കലണ്ടർ അടിച്ചിരുന്നെങ്കിൽ അവധിദിനം ഞായറാഴ്ചക്ക് പകരം തിങ്കളാഴ്ച ആവുമായിരുന്നു. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡോ. സൂപ്പി കയനാടുത്ത് ഏറാമല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.