പേരാമ്പ്ര: ഡോ. പ്രദീപൻ പാമ്പിരിക്കുന്നിെൻറ ആദ്യത്തേതും അവസാനത്തേതുമായ നോവൽ 'എരി' ജന്മനാട്ടിൽ സുഹൃത്തുക്കെളയും ബന്ധുക്കെളയും സാക്ഷി നിർത്തി പ്രകാശനം ചെയ്യുമ്പോൾ മഴ തിമിർത്ത് പെയ്യുകയായിരുന്നു. തെൻറ ഏറ്റവും വലിയ ആഗ്രഹസാക്ഷാത്കാരത്തിന് സാക്ഷ്യം വഹിക്കാൻ പ്രദീപൻ മാഷ് മഴയായി പെയ്തിറങ്ങുകയായിരുെന്നന്ന് വിശ്വസിക്കാനാണ് അവിടെ തടിച്ചുകൂടിയവർ ആഗ്രഹിച്ചത്. 'ഞാൻ എഴുതാൻ തുടങ്ങി' എന്ന് പറഞ്ഞാണ് നോവൽ അവസാനിക്കുന്നതെങ്കിലും ഇനി ആ തൂലിക ചലിക്കില്ലെന്ന് വിശ്വസിക്കാൻ മാഷിെൻറ ജന്മഗ്രാമത്തിന് കഴിയുന്നില്ല. സ്വന്തം നാടിനെ ഏറെ സ്നേഹിച്ച അദ്ദേഹത്തിെൻറ ഈ നോവലിെൻറ പശ്ചാത്തലവും നാടുതന്നെയാണ്. നോവലിലെ നായകനായ എരിയെന്ന പറയനിലൂടെ മാഷ് പറഞ്ഞത് 20ാം നൂറ്റാണ്ടിൽ നിലനിന്ന കേരളത്തിലെ ജാതി വ്യവസ്ഥയെക്കുറിച്ചാണ്. ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ പല സത്യങ്ങളും അദ്ദേഹം ഈ നോവലിലൂടെ സമൂഹത്തിനുമുന്നിലെത്തിച്ചു. കേരള നവോത്ഥാനത്തിെൻറ പുനർവിചാരണയാണ് നോവലെന്ന് പുസ്തകം പ്രകാശനം ചെയ്ത സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. തെൻറ കീഴാള നവോത്ഥാന നായകസങ്കൽപത്തിന് തികച്ചും അനുയോജ്യനായ എരിക്ക് കീഴടക്കാനാവാത്ത ശരീരബലവും തളരാത്ത മനസ്സും തികഞ്ഞ ജ്ഞാനവും പ്രദീപൻ കരുതിവെച്ചതായി നോവലിെൻറ ആമുഖത്തിൽ പ്രിയപത്നി സജിത സാക്ഷ്യപ്പെടുത്തുന്നു. നോവൽരചനയുടെ പല ഘട്ടങ്ങളിലും പ്രാഥമികവിവരങ്ങൾ ശേഖരിച്ചിരുന്നത് അച്ഛനമ്മമാരിൽ നിന്നും വലിയച്ഛനിൽ നിന്നുമായിരുന്നെന്നും സഹധർമിണി ഓർത്തെടുക്കുന്നുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച നോവലിെൻറ പ്രകാശനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തോടെയാണ് ചെറുവണ്ണൂരിൽ നടത്തിയത്. പ്രദീപെൻറ പത്നിയും മകനും അച്ഛനും സാക്ഷിയായ പ്രകാശനചടങ്ങിൽ കനത്ത മഴയെ വകവെക്കാതെ നിരവധിപേർ എത്തിച്ചേർന്നു. സുനിൽ പി. ഇളയിടം മാഷിെൻറ ഭാര്യ സജിത കിഴിനിപ്പുറത്തിനു നൽകി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. അനിൽ പുസ്തകം പരിചയപ്പെടുത്തി. രാജേന്ദ്രൻ എടത്തുംകര, ഡോ. സോമൻ കടലൂർ, അഡ്വ. സി.കെ. വിനോദ്, എ.വി. ശ്രീകുമാർ, കെ. കുഞ്ഞികൃഷ്ണൻ, വി.കെ. മോളി, കെ.കെ. കുഞ്ഞബ്ദുല്ല, കെ.കെ. ബാലകൃഷ്ണൻ, എൻ.എം. കുഞ്ഞബ്ദുല്ല, പി.സി. നിഷ, എം. കുഞ്ഞമ്മദ് മാസ്റ്റർ, വി.ബി. രാജേഷ്, എൻ.കെ. വത്സൻ, പി.കെ. സുരേഷ്, പി.കെ.എം. ബാലകൃഷ്ണൻ, പി.കെ. മൊയ്തീൻ, കെ.കെ. രജീഷ്, മാലേരി മൊയ്തു എന്നിവർ സംസാരിച്ചു. ടി.പി. ബാലകൃഷ്ണൻ സ്വാഗതവും ബി.വി. ബിനീഷ് നന്ദിയും പറഞ്ഞു. പ്രദീപൻ രചിച്ച ഗാനങ്ങളുെടയും നാടകത്തിെൻറയും അവതരണവും നടന്നു. ചെറുവണ്ണൂരിലെ പാമ്പിരിക്കുന്നിൽ ജനിച്ച പ്രദീപന് 'കേരള സംസ്കാരം ഒരു ദലിത് സമീപനം' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ അധ്യാപകനായിരുന്നു. നിരവധി ലേഖനങ്ങളും ഗാനങ്ങളും നാടകങ്ങളും രചിച്ച അദ്ദേഹം വാഹനാപകടത്തിലാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.