അടിച്ചേൽപിക്കുന്ന ഹർത്താലുകൾ ജനവിരുദ്ധം^വെൽഫെയർ പാർട്ടി

അടിച്ചേൽപിക്കുന്ന ഹർത്താലുകൾ ജനവിരുദ്ധം-വെൽഫെയർ പാർട്ടി കോഴിക്കോട്: രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരിൽ നടത്തുന്ന അനാവശ്യ ഹർത്താലുകൾ ജനവിരുദ്ധമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. നിർണായക ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട സമരമാർഗത്തെ ദുരുപയോഗിച്ച് പൊതുജനങ്ങളെയും കച്ചവടക്കാരെയും ബന്ദികളാക്കുന്ന സമരരീതി രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണം. ഇത്തരം ഹർത്താലുകളെ പിന്തുണക്കില്ലെന്ന വ്യാപാരികളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു എ.പി. വേലായുധൻ, പി.സി. മുഹമ്മദ് കുട്ടി, എ.എം. അബ്ദുൽ മജീദ്, പൊന്നമ്മ ജോൺസൺ, ടി.കെ. മാധവൻ, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.