ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ കത്തിവീശലിൽ രണ്ടുഡി.വൈ.എഫ്.െഎക്കാർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് കണ്ണാടിപ്പൊയിലിൽ അങ്ങാടിക്കടുത്തുവെച്ച് വാക്തർക്കത്തിനിടെ കത്തിവീശിയതിനെതുടർന്ന് ഡി.വൈ.എഫ്.െഎ പ്രവർത്തകരായ കുന്നിക്കൂടത്തിൽ അഭിഷേക് (21), കാടുമാടത്തിൽ അനന്തു (22) എന്നിവർക്കാണ് പരിക്കേറ്റത്. വാരിക്കും കൈക്കും മുറിവേറ്റ ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തിവീശിയ പിണ്ടംനീക്കി മലയിൽ ശശി, അക്രമണത്തിനുശേഷം ഒളിവിലാണ്. ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞദിവസം ബാലുശ്ശേരിയിൽനടന്ന സംഘർഷത്തിെൻറ തുടർച്ചയായാണ് ബി.ജെ.പി പ്രവർത്തകനായ ശശി അക്രമം നടത്തിയതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. ബാലുശ്ശേരിയിലെ അക്രമസംഭവങ്ങളിൽ ഒമ്പതുപേർ അറസ്റ്റിൽ ബാലുശ്ശേരി: ഹർത്താൽദിനത്തിൽ ബി.ജെ.പി, സി.പി.എം സംഘർഷത്തെതുടർന്ന് ബാലുശ്ശേരിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. സി.പി.എം പ്രവർത്തകരായ മുരിങ്ങനാട്ടുചാലിൽ നിഥിൻ (26), കൊട്ടയാട്ട് ചാലിൽ ഷൈജു (27), കിനാലൂർ തേവർകണ്ടി ഷിജിത്ത്ലാൽ (22), പനങ്ങാട് കിണറുള്ളതിൽ നിബിൻ (28), എകരൂൽ ഫെബിയാൻ (30), എകരൂൽ പ്രജീഷ് (28), ഇൗച്ചരോത്ത് മനോജ് (32), ചീക്കിലോട് പുറച്ചേരിമീത്തൽ ഷിബു (32), പനങ്ങാട് കൊല്ലാലത്ത് സന്ദീപ് (24) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രകടനത്തിനുനേരെ കല്ലെറിഞ്ഞ കേസിൽ ബി.ജെ.പി പ്രവർത്തകനായ പൂനത്ത് ജിലേഷിനെ (25) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.