കക്കോടി: ഒരുമിച്ചിറങ്ങി ഒരുമിച്ച് മരണംപൂകിയ സുഹൃത്തുക്കൾക്ക് അന്ത്യവിശ്രമവും ഒരുമിച്ച്. ശനിയാഴ്ച വൈകീട്ട് സരോവരം പാർക്കിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച എടക്കാട് ചക്രോത്ത് സുനിൽകുമാറിെൻറ മകൻ അമലിെൻറയും കക്കോടി കയ്യൂന്നിമ്മൽതാഴം പാറക്കൽതാഴത്ത് ബാബുരാജിെൻറ മകൻ അനന്ദുവിെൻറയും മക്കട പാർഥസാരഥി നെരോത്ത് പരേതനായ ഷാജിയുടെ മകൻ െഎവിെൻറയും മൃതദേഹം സംസ്കരിച്ചത് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. രാവിലെ 11 മണിയോെട അമലിെൻറ മൃതദേഹം വീട്ടിലെത്തിയിരുന്നു. മരിച്ച അനന്ദുവിെൻറ രണ്ടാനമ്മയുടെ സഹോദരിയുടെ മകനാണ് അമൽ. അമലിെൻറ സംസാകാര ചടങ്ങിൽ പെങ്കടുത്തശേഷമാണ് ബന്ധുക്കൾ കക്കോടിയിലെ അനന്ദുവിെൻറ സംസ്കാര ചടങ്ങിലും പെങ്കടുത്തത്. അമലിെൻറയും അനന്ദുവിെൻറയും കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ഇരുവരുടെയും മരണം. ഉച്ചക്ക് 12.30ഒാടെ അനന്ദുവിെൻറ മൃതദേഹം വീട്ടിലെത്തിയിരുന്നു. അനന്ദുവിെൻറ മാതാവ് സിൻജു അഞ്ചു വർഷംമുമ്പാണ് മരിച്ചത്. െഎവിെൻറ മൃതദേഹം ഉച്ചക്ക് ഒരുമണിയോടെയാണ് വീട്ടിലെത്തിച്ചത്. മൂന്നുപേരുടെയും മൃതദേഹം വീട്ടിലെത്തിയപ്പോൾ അവസാനമായി ഒരു നോക്കു കാണാൻ വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം നിരവധിപേരാണ് തടിച്ചുകൂടിയത്. ഒരു നിമിഷത്തെ അനാസ്ഥമൂലം പൊലിഞ്ഞത് മൂന്നു കുടുംബങ്ങളുടെയും അത്താണികളാണ്. sun/local/ku/anandu അനന്ദുവിെൻറ മൃതദേഹത്തിൽ അേന്ത്യാപചാരമർപ്പിക്കുന്ന പിതാവ് ബാബുരാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.