മോൻ പോയിക്കോ, അമ്മ വന്നോളാം...മോൻ വിഷമിക്കല്ലേ... അമ്മക്ക് വെള്ളം തരണ്ടേ നീ എന്നെക്കൊണ്ട് ഇതുചെയ്യിച്ചല്ലോ മോനെ... കക്കോടി: ''മോൻ പോയിക്കോ, അമ്മ വന്നോളാം...മോൻ വിഷമിക്കല്ലേ...അമ്മക്ക് വെള്ളം തരണ്ടേ നീ എന്നെക്കൊണ്ട് ഇതുചെയ്യിച്ചല്ലോ മോനെ...'' ശനിയാഴ്ച സരോവരം പാർക്കിനു സമീപമുണ്ടായ ബൈക്കപകടത്തിൽ മരിച്ച കക്കോടി പാർഥസാരഥി നെരോത്ത് െഎവിെൻറ മൃതദേഹമുഴിഞ്ഞുള്ള മാതാവ് മിനിയുടെ കരച്ചിൽ ആരുടെയും മനസ്സിനെ തകർക്കുന്നതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് െഎവിെൻറ മൃതദേഹം പോസ്റ്റുമോർട്ടതിനുശേഷം വീട്ടിലെത്തിച്ചത്. ദുർവിധി കശക്കിയ കുടുംബമായിരുന്നു െഎവിേൻറത്. പിതാവ് ഷാജി എലിപ്പനി ബാധിച്ച് മരിച്ചതോടെ വീട്ടിലെ ആൺതരി െഎവിൻ ആയിരുന്നു. കുടുംബത്തിെൻറ കാര്യങ്ങളെല്ലാം നോക്കിയ മിനിയുടെ സഹോദരനും ഒരു വർഷം മുമ്പ് മരിച്ചതോടെ എല്ലാ പ്രതീക്ഷകളും െഎവിനിലായിരുന്നു. െഎവിെൻറ മരണത്തോടെ ഇപ്പോൾ വീട്ടിൽ സഹോദരി അഭീഷ്ണയും മാതാവും തനിച്ചയായി. തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മക്ക് സഹായമാകുന്നതിന് അടുത്തകാലത്തായി അമ്മതന്നെ തരപ്പെടുത്തിയ തുണിക്കടയിൽ ജോലിക്ക് പോകുകയായിരുന്നു െഎവിൻ. ഒപ്പം കടയിൽ ജോലിചെയ്തിരുന്ന അമലും അനന്ദുവും ശനിയാഴ്ച ഉച്ചയോടെ െഎവിെൻറ വീട്ടിലെത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. മിനിയുടെ കൈയിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ െഎവിനോട് ഹർത്താൽ ദിനത്തിൽ ജോലിക്ക് പോകണമോ എന്നും ചോദിച്ചിരുന്നു. മൂന്നുപേരും ഒരുമിച്ച് ഒരു ബൈക്കിൽ പോകണ്ട എന്നു കരുതിയ മിനി തെൻറ സ്കൂട്ടർ നൽകുകയായിരുന്നു. മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാത്ത പ്രകൃതമായിരുന്നു െഎവിേൻറത്. കക്കോടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു െഎവിൻ. sun/local/ku/ ivin െഎവിെൻറ മൃതദേഹം വീട്ടിലെത്തിയപ്പോൾ സഹോദരി അഭീഷ്ണ അേന്ത്യാപചാരമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.