ബൈരൻകുപ്പ ബൈക്ക് അപകടം: സുഹൃത്തുക്കളുടെ മരണത്തിൽ നാട് തേങ്ങി

പുൽപള്ളി: ഞായറാഴ്ച ഉച്ചയോടെ ബൈരൻകുപ്പയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത് സുഹൃത്തുക്കൾ. മച്ചൂർ സ്വദേശികളായ ശിവരാജ​െൻറ മകൻ മല്ലേശനും വിരുപ്പിൽ ബാബുവി​െൻറ മകൻ നികേഷുമാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. മൈസൂരുവിൽ മെഡിക്കൽ വിദ്യാർഥിയായ നികേഷ് രണ്ടുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഞായറാഴ്ച സുഹൃത്തായ മല്ലേശുമായി ബൈക്കിൽ ബൈരൻകുപ്പക്ക് വരുംവഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ മാനന്തവാടി ജില്ല ആശുപത്രിയിൽവച്ചാണ് മരിച്ചത്. മല്ലേശൻ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ആളായിരുന്നു. കബനി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകളിലെത്തി പണിയെടുത്തുവരുകയായിരുന്നു. ബാവലി-മൈസൂരു ദേശീയപാത അപകടത്തുരുത്തായി മാറിയിരിക്കുകയാണ്. ഞായറാഴ്ച മറ്റൊരു അപകടവും മച്ചൂരിലുണ്ടായി. കബനിഗിരി സ്വദേശികളായ പുത്തരുവ് മോഹനൻ, പഴയതോട്ടം സുന്ദരൻ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലെ വരമ്പിൽ തട്ടി മറിയുകയായിരുന്നു. അമിതവേഗത്തിൽ എതിർഭാഗത്തുനിന്നും വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഈ പ്രദേശത്ത് റോഡിൽ അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. മുൻകാലങ്ങളിൽ ഒട്ടേറെ അപകടങ്ങളിൽ പലർക്കും ജീവൻ പോയിട്ടുണ്ട്. SUNWDL24 ബൈരക്കുപ്പയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബൈക്കപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.