കൽപറ്റ: . കഴിഞ്ഞ ഒരാഴ്ചയിലധികമായി മറ്റു പല ജില്ലകളിലും കനത്ത മഴ ലഭിച്ചുവെങ്കിലും വയനാട്ടിൽ മാത്രം കാര്യമായ മഴ ലഭിച്ചിരുന്നില്ല. ശനിയാഴ്ച ജില്ലയിലെ പലയിടത്തും നല്ല മഴ ലഭിച്ചെങ്കിലും ഞായറാഴ്ചയാണ് ശക്തമായത്. ഞായറാഴ്ച രാവിലെ മുതൽതന്നെ മാനന്തവാടി, ബത്തേരി, കൽപറ്റ, പടിഞ്ഞാറത്തറ, വൈത്തിരി, പനമരം തുടങ്ങി എല്ലാം ഭാഗങ്ങളിലും തുടർച്ചയായ മഴ ലഭിച്ചു. ഞായറാഴ്ച വൈകീട്ടും പലയിടത്തും ശക്തമായ മഴ തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. ജൂണ്‍ ഒന്നു മുതല്‍ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ 50 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചപ്പോള്‍ 7.6 മില്ലിമീറ്റര്‍ മാത്രമാണ് വയനാട്ടില്‍ ലഭിച്ചത്. ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം ശക്തമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. മറ്റു ജില്ലകളില്‍ പ്രവചനങ്ങള്‍ക്കനുസരിച്ച് മഴ പെയ്തിട്ടും വയനാട്ടിലെവിടെയും കാര്യമായ മഴ പെയ്തിരുന്നില്ല. വൈകിയാണെങ്കിലും മഴ ശക്തിപ്രാപിച്ചത് പ്രതീക്ഷ നൽകുന്നതാണെങ്കിലും കാലവർഷക്കെടുതി പലരിലും ആശങ്കയുണർത്തുന്നു. തിങ്കളാഴ്ചയും ശക്തമായ മഴ ജില്ലയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം. നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിൽ സുൽത്താൻ ബത്തേരി: പുകയില ഉൽപന്നങ്ങൾ വിൽക്കുന്നയാളെ എക്സൈസ് സംഘം പിടികൂടി. ബത്തേരി ടൗണും പരിസരവും കേന്ദ്രീകരിച്ച് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റിരുന്ന ബത്തേരി സ്വദേശി സുനിൽ കുമാർ (43) ആണ് ബത്തേരി എക്സൈസ് സർക്കിൾ സംഘം ഞായറാഴ്ച പിടികൂടിയത്. ഇയാളിൽനിന്നും നിരോധിത പാൻമസാലയടക്കം ഏഴ് കിലോയോളം പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എം. സുരേന്ദ്രൻ, പ്രിവൻറിവ് ഒാഫിസർ ഷാജി മോൻ, സിവിൽ എക്സൈസ് ഒാഫിസർമാരായ വിജിത്ത്, അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.