കണ്ണൂർ മോഡൽ അക്രമം കോഴിക്കോ​േട്ടക്കും വ്യാപിപ്പിക്കുന്നു ^ടി. സിദ്ദിഖ്​

കണ്ണൂർ മോഡൽ അക്രമം കോഴിക്കോേട്ടക്കും വ്യാപിപ്പിക്കുന്നു -ടി. സിദ്ദിഖ് കോഴിക്കോട്: സി.പി.എമ്മും ബി.ജെ.പിയും കണ്ണൂർ മോഡൽ അക്രമപ്രവർത്തനങ്ങൾ കോഴിക്കോേട്ടക്കും വ്യാപിപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കുറച്ചുദിവസങ്ങളായി ഇരു പാർട്ടി നേതൃത്വങ്ങളും ജില്ലയിൽ പ്രവർത്തകരെ അക്രമങ്ങൾക്ക് കയറൂരി വിട്ടിരിക്കുകയാണ്. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ പാർട്ടികൾ അതി​െൻറ പേരിൽ ഹർത്താൽ പ്രഖ്യാപിച്ച് തുടർച്ചയായ മൂന്നുദിവസം കോഴിക്കോട്ടുകാരെ വീട്ടിലിരുത്തി. സി.പി.എം ജില്ല ഒാഫിസ് ആക്രമിച്ച കേസിൽ ഇതുവരെ ഒരാളെ ചോദ്യചെയ്യാൻപോലും പൊലീസിന് സാധിച്ചിട്ടില്ല. പൊലീസിനെ ബന്ദികളാക്കി തേർവാഴ്ച നടത്തുന്ന പാർട്ടികൾ ഇതി​െൻറ പേരിൽ ഹർത്താലുകൾ നടത്തി ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹർത്താൽ നടത്തുേമ്പാൾ അതി​െൻറ കാരണം ജനത്തെ ബോധ്യപ്പെടുത്താൻ പാർട്ടികൾക്കാകണം. അതിന് കഴിയാത്തതും അർധരാത്രി പ്രഖ്യാപിക്കുന്നതുമായ ഹർത്താലുകളോട് കോൺഗ്രസിന് യോജിപ്പില്ല. ബി.ജെ.പിക്കെതിരെ അക്രമം നടത്തി ന്യൂനപക്ഷങ്ങളുടെ പ്രീതി കരസ്ഥമാക്കാൻ സി.പി.എമ്മും ഭൂരിപക്ഷ വർഗീയത കളിച്ച് ബി.ജെ.പിയും നാടിനെ കുരുതിക്കളമാക്കുകയാണ്. ഇൗ സാഹചര്യത്തിൽ അക്രമത്തിനെതിരെ സമാധാന സന്ദേശമുയർത്തി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17ന് രാവിലെ ഒമ്പത് മുതൽ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിന് മുന്നിൽ സത്യഗ്രഹം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പെങ്കടുക്കും. സാമൂഹിക, സാംസ്കാരിക, വ്യാപാര മേഖലയിലെ പ്രമുഖർ പെങ്കടുക്കും. 19ന് തിരുവള്ളൂരിൽനിന്ന് വടകരയിലേക്ക് സംഘടിപ്പിക്കുന്ന ശാന്തിയാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെങ്കടുക്കും. 13ന് ബാലുശ്ശേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിയാത്ര നടത്തുമെന്നും സിദ്ദിഖ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.