കക്കോടി: സുഹൃത്തുക്കളായ അമലിെൻറയും അനന്തുവിെൻറയും െഎവിെൻറയും വിയോഗം വിശ്വസിക്കാനാവാതെ കൂട്ടംകൂടിനിൽക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. ശനിയാഴ്ച വൈകീട്ട് സരോവരം ബയോപാർക്കിനടുത്തുണ്ടായ അപകടത്തിൽ മരിച്ച കക്കോടി കയ്യുന്നിമ്മൽതാഴത്ത് പാറക്കൽ അനന്ദുവിെൻറയും എടക്കാട് ചാക്രോത്ത് അമലിെൻറയും മക്കട കോതാടത്ത്താഴം െഎവിെൻറയും മരണവിവരം കേെട്ടത്തിയവരെല്ലാം ഇവരുടെ വീടിെൻറ പരിസരങ്ങളിലും വഴിവക്കിലുമായി കാത്തു നിൽക്കുകയായിരുന്നു. കുറച്ചുവർഷങ്ങൾക്കുമുമ്പാണ് അനന്ദുവിെൻറ മാതാവ് സിഞ്ചു മരിച്ചത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം കടകളിലും മറ്റ് താൽക്കാലിക ജോലിയും ചെയ്തുവരുകയായിരുന്നു അനന്ദു. െഎവിെൻറ കുടുംബത്തിനെയും ദുർവിധി വേട്ടയാടിയിരുന്നു. പിതാവ് ഷാജി എലിപ്പനി ബാധിച്ച് നേരത്തേ മരിച്ചിരുന്നു. മകെൻറ മരണവവാർത്തയറിഞ്ഞ അമ്മ മിനി കുഴഞ്ഞ്വീണ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസമായി നഗരത്തിലെ കടയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. പൊതുപ്രവർത്തകനായ അമൽ ഡി.വൈ.എഫ്. െഎയുടെ സജീവ പ്രവർത്തകനായിരുന്നു. ഏറെ സുഹൃത്തുക്കളുള്ള അമൽ പുതിയങ്ങാടി അൽഹറമൈൻ സ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠിച്ചത്. പ്ലസ് ടുവിന് ജെ.ഡി.ടിയിലുമായിരുന്നു പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.