കൊടുവള്ളി: നഗരസഭയിലെ കൗൺസിലർമാരായ വിമല ഹരിദാസനും കെ. ശിവദാസനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചതോടെ രാഷ്ട്രീയ ചർച്ചകൾ സജീവമായി. തെരഞ്ഞെടുപ്പിൽ മത്സരിച്ചു വന്ന ഇരുവരും സത്യപ്രസ്താവനയിൽ സ്വതന്ത്രർ എന്നതിനു പകരം യു.ഡി.എഫിെൻറ ഭാഗമെന്ന് എഴുതിയത് ചൂണ്ടിക്കാണിച്ച് ഇടതുപക്ഷ കൗൺസിലറായ ഇ.സി. മുഹമ്മദാണ് കമീഷനെ സമീപിച്ചത്. ഇരുവരും ലീഗ് പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെയാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചത്. സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ കെ. ശിവദാസനെ കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു കമീഷൻ അയോഗ്യനാക്കിയത്. പിന്നീട് ശിവദാസൻ ഹൈകോടതിയിൽനിന്ന് ഇടക്കാല വിധിയിലൂടെ സ്റ്റേ സമ്പാദിക്കുകയായിരുന്നു. എന്നാൽ, കൗൺസിൽ യോഗത്തിലെ വോെട്ടടുപ്പിൽ ഒാണറേറിയം വാങ്ങിക്കാനോ സ്ഥിരം സമിതി അധ്യക്ഷനായി തുടരാനോ പാടില്ലെന്ന് പറയുന്നുണ്ട്. ഇതോടെ ശിവദാസൻ നഗരസഭയിൽ യു.ഡി.എഫിെൻറ ഡമ്മി അംഗമായി തീരുകയാണുണ്ടായത്. ശിവദാസൻ കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. കരീറ്റിപറമ്പ് വെസ്റ്റ് ഡിവിഷനിൽനിന്നും മത്സരിച്ച വിമല ഹരിദാസനെ വെള്ളിയാഴ്ചയാണ് അയോഗ്യയാക്കിയുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ വിധി വന്നത്. വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുെമന്ന് നഗരസഭ യു.ഡി.എഫ് നേതൃത്വം പറഞ്ഞു. മുസ്ലിം ലീഗ് അംഗമായ കോഴിശ്ശേരി മജീദിനെതിരെ കോഴിക്കോട് പ്രിൻസിപ്പൽ മുനിസിഫ് കോടതിയിൽ എതിർസ്ഥാനാർഥിയായ ഒ.പി.െഎ. കോയ നൽകിയ പരാതിയിൽ കേസ് നടന്നുവരുകയുമാണ്. മജീദടക്കം രണ്ടുപേർ അവധിയിലുമാണ്. ഇതോടെ ആകെയുള്ള 36 കൗൺസിലർമാരിൽ യു.ഡി.എഫ് പക്ഷത്ത് 17 അംഗങ്ങളായി. രണ്ടുപേർ അവധിയിലും പ്രവേശിച്ചതോടെ വോട്ടവകാശമുള്ളവരുടെ എണ്ണം 15 ആയും ചുരുങ്ങി. എൽ.ഡി.എഫിൽ 16ഉം ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ഭരണത്തിലേറി ഒന്നരവർഷമെത്തുംമുെമ്പയുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള ചർച്ചകളാണ് യു.ഡി.എഫിൽ നടന്നുവരുന്നത്. നിലവിൽ ഭരണസമിതിക്ക് ഒരു ഭീഷണിയുമില്ലെന്നാണ് നഗരസഭ ഡെപ്യൂട്ടി െചയർമാൻ പ്രതികരിച്ചത്. നിലവിലെ സാഹചര്യം മനസ്സിലാക്കി ഭരണമാറ്റത്തിനായുള്ള അണിയറ നീക്കങ്ങളാണ് എൽ.ഡി.എഫിൽ നടന്നുവരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കാരാട് റസാഖിെൻറ സ്ഥാനാർഥിത്വത്തിനുശേഷം കൊടുവള്ളിയിലെ രാഷ്ട്രീയത്തിൽ കൗൺസിലർമാരെ അയോഗ്യരാക്കൽ സംഭവം പുതിയ ചർച്ചകൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.