08^06-^-2017

08-06--2017 Pokker Perilamkulath facebook.com/drpokker ഗാന്ധിയെ വധിക്കാമെങ്കിൽ അവർക്കു ആരെയും എന്തും ചെയ്യാം രാജ്യത്തെ കാത്തിരിക്കുന്നത് ദാരിദ്ര്യത്തി​െൻറ, ആത്‌മഹത്യകളുടെ, പിടിച്ചുപറികളുടെ, പൊലീസി​െൻറയും പട്ടാളത്തി​െൻറയും വെടിവെപ്പുകളുടെ, വർഗീയ ലഹളയുടെ ഒരു കാലമാണോ എന്ന് ഭയപ്പെടാൻ സമയമായിരിക്കുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ലോൺ അടക്കാൻ കഴിയാതെ കർഷകരും ഒരു നേരത്തെ ഭക്ഷണത്തിനു കർഷകത്തൊഴിലാളികളും പ്രയാസത്തിലും സമരത്തിലും ജീവിക്കുന്നു. അവരെ വെടിവെക്കുന്നതുപോലും അർഹിക്കും വിധം വാർത്തയാവുന്നില്ല. ഭരണകൂടവിരുദ്ധ വാർത്തകൾ നൽകുന്നതിന് നിയന്ത്രണങ്ങൾ, പ്രലോഭനങ്ങൾ, ഭീഷണികൾ. ഇന്ത്യയിൽ വർധിച്ചുവരുന്ന പ്രതിസന്ധിയിൽ പ്രതികരിക്കാൻ സാധ്യതയുള്ള പ്രസ്ഥാനങ്ങളെ നിർവീര്യമാക്കാനാണ് സീതാറാം യെച്ചൂരിയെ ആക്രമിച്ചത്. പല രീതിയിൽ ജനങ്ങളെ മൗനത്തിലേക്കു നയിക്കാനാണ് ഘട്ടം ഘട്ടമായി പരീക്ഷണങ്ങൾ നടത്തുന്നത്. ഭരണകൂട ഉപകരണങ്ങൾ, ശാരീരിക് പരിശീലക സേനകൾ , വ്യാജ പ്രചാരണങ്ങൾ, ടെക്നോക്രസി എല്ലാം ചേർന്ന് നടത്തുന്ന പീഡന കാലം. യോജിക്കാനും രാജ്യത്തെ രക്ഷിക്കാനും മിനിമം പരിപാടികളും നേതൃത്വവും ഉയർന്നു വരണം. വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.