കുറ്റ്യാടിചുരത്തിൽ സൗഹൃദ നടത്തം കുറ്റ്യാടി: പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുറ്റ്യാടി ചുരത്തിൽ കുട്ടികൾക്ക് സൗഹൃദനടത്തം സംഘടിപ്പിച്ചു. ചങ്ങരംകുളം അനശ്വര ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് യാത്ര നടത്തിയത്. 62 കുട്ടികളും 19 ഗ്രന്ഥാലയം പ്രവർത്തകരും പങ്കാളികളായി. പക്രംതളം ചുരം മുതൽ പൂതം പാറ വരെ നീണ്ട നടത്തത്തിൽ മാവ്, പ്ലാവ്, ഇലഞ്ഞി, മഞ്ചാടി, തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകൾ കാട്ടിൽ നിക്ഷേപിച്ചു. ഇ.കെ. ജിബിൻ, ഇ.കെ. സതീശൻ, രാജൻ കേളോത്ത്, സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മഴനടത്തം കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിെൻറയും ഹരിതമിഷെൻറയും ആഭിമുഖ്യത്തിൽ മലയോര മേഖലകളിലെ രണ്ട് കേന്ദ്രങ്ങളിൽ മഴനടത്തം സംഘടിപ്പിച്ചു. കുണ്ടുതോട് നിന്നും പൂതംപാറ നിന്നുമാണ് തൊട്ടിൽപാലത്തേക്ക് യാത്ര സംഘടിപ്പിച്ചത്. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ്, വൈസ് പ്രസിഡൻറ് ടി.പി. ചന്ദ്രൻ, ഹരിത മിഷൻ കൺവീനർ പി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.