വിദ്യാർഥിനി ആത്​മഹത്യക്ക്​ ശ്രമിച്ച സംഭവം: പ്രതിഷേധം, കൈയേറ്റം ^എസ്.എഫ്.ഐ യൂനിറ്റ് തുടങ്ങുന്നതിനെ എതിർത്തതിനാൽ തന്നെ കരുവാക്കിയെന്ന്​ പ്രിൻസിപ്പൽ

വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: പ്രതിഷേധം, കൈയേറ്റം -എസ്.എഫ്.ഐ യൂനിറ്റ് തുടങ്ങുന്നതിനെ എതിർത്തതിനാൽ തന്നെ കരുവാക്കിയെന്ന് പ്രിൻസിപ്പൽ കോഴിക്കോട്: ഹോസ്റ്റലിൽനിന്നുള്ള സഹപാഠികളുടെ ചിത്രങ്ങൾ പ്രിൻസിപ്പലിന് അയച്ചുകൊടുത്തുവെന്ന പരാതിെയത്തുടർന്ന് ഈസ്റ്റ്ഹിൽ ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ രണ്ടാംവർഷ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചയോടെ പെൺകുട്ടികളുടെ ഹോസ്റ്റലിലായിരുന്നു നാടകീയ സംഭവങ്ങൾ. ഒരു പെൺകുട്ടിയും പ്രിൻസിപ്പലും തമ്മിലുള്ള മോശം രീതിയിലുള്ള വാട്സ്ആപ് ചാറ്റിങ് മറ്റൊരു വിദ്യാർഥിനി കാണുകയും പ്രശ്നമുണ്ടാവുകയുമായിരുന്നു. ഇതുസംബന്ധിച്ച് ബന്ധെപ്പട്ടവർക്ക് പരാതി നൽകുകയുംചെയ്തു. ഇതോടെ ആരോപണവിധേയയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് കണ്ട പരാതിക്കാരി കുഴഞ്ഞുവീഴുകയും െചയ്തു. സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വി.പി പ്രവർത്തകർ പ്രിൻസിപ്പൽ എസ്.എസ്. അഭിലാഷി​െൻറ രാജിയാവശ്യപ്പെട്ട് ഓ‍ഫിസിനു മുന്നിൽ ഉപരോധം നടത്തി. എസ്.എഫ്.ഐ നേതാക്കളും പൊലീസും പ്രിൻസിപ്പലുമായി ചർച്ച നടത്തുന്നതിനിടയിൽ ഇയാൾക്കെതിരെ കൈയേറ്റശ്രമവുമുണ്ടായി. പിന്നീടാണ് ഇയാളെ നടക്കാവ് എസ്.ഐ സജീവി​െൻറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. അതേസമയം, കഴിഞ്ഞവർഷം കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് തുടങ്ങുന്നതിനെ താൻ എതിർത്തിരുന്നുവെന്നും ഇക്കാരണത്താൽ തന്നെ കരുവാക്കുകയാണെന്നുമാണ് അഭിലാഷി​െൻറ വിശദീകരണം. ജൂൺ ഒന്നിനാണ് ഇയാൾ പ്രിൻസിപ്പലി​െൻറ ചുമതല ഏറ്റെടുത്തത്. ആശുപത്രി വിട്ടശേഷം പെൺകുട്ടിയെ ചോദ്യംചെയ്യുമെന്ന് നടക്കാവ് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.