കോർപറേഷൻ ഒാഫിസ് ധർണ നടത്തി കോഴിക്കോട്: തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഇടത് സർക്കാറിെൻറ നിലപാട് അംഗീകരിക്കാൻ കഴിയിെല്ലന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹിമാൻ. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കോർപറേഷൻ ഒാഫിസ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് കേന്ദ്ര ഗവൺമെൻറിെൻറ ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ സമരം സംഘടിപ്പിക്കുകയും മറുവശത്ത് കേരളത്തിൽ ഇൗ രീതി നടപ്പാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. ടി.കെ. മാധവൻ, എഫ്.എം. അബ്ദുല്ല, മുസ്തഫ പാലാഴി, പി. മാത്യു, യൂസുഫ് മൂഴിക്കൽ, അയ്യൂബ് കുറ്റിച്ചിറ എന്നിവർ സംസാരിച്ചു. തെക്കോത്ത് മമ്മു അധ്യക്ഷത വഹിച്ചു. അസ്താജ് കെ. സ്വാഗതവും ആലി കിണാശ്ശേരി നന്ദിയും പറഞ്ഞു. photo: pk 01
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.