തോട്ടം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കണം

തിരുവമ്പാടി: തോട്ടം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് പ്ലാേൻറഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) തിരുവമ്പാടി എസ്റ്റേറ്റ് യൂനിറ്റ് ആവശ്യപ്പെട്ടു. എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം. ധർമജൻ, സി. പ്രഭാകരൻ, ടി.കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. രാമചന്ദ്രൻ (പ്രസി), എ. രാജശേഖരൻ (വൈ. പ്രസി), ടി.കെ. സുരേഷ്ബാബു (സെക്ര), എസ്. ശ്രീവിദ്യ(ജോ. സെക്ര), കെ.പി. ശശി (ട്രഷ). കൃഷിഭവനില്‍ ഹാജരാകണം തിരുവമ്പാടി: കര്‍ഷകക്ഷേമ - കാര്‍ഷിക വികസന വകുപ്പ് ഒരു ലക്ഷം യുവജന പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾ അവരുടെ ആധാർ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, അംഗത്വ കാർഡ് സഹിതം 12നകം കോടഞ്ചേരി കൃഷിഭവനില്‍ ഹാജരാകണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു. കക്കാടംപൊയിൽ സ്കൂളിൽ 'വാത്സല്യം' പദ്ധതിക്ക് തുടക്കം തിരുവമ്പാടി: 'നമുക്കൊരുക്കാം അവർ പഠിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തി കൂടരഞ്ഞിയിലെ കക്കാടംപൊയിൽ ഗവ. എൽ.പി സ്കൂളിൽ നടപ്പാക്കുന്ന ജനകീയ വിദ്യാഭ്യാസ സംരക്ഷണ പദ്ധതി 'വാത്സല്യം-2017'ന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർഥികൾക്കും പഠന കിറ്റുകൾ വിതരണം ചെയ്തു. എല്ലാ ദിവസവും പ്രഭാത ഭക്ഷണവും വിദ്യാർഥികൾക്കായി ഒരുക്കും. സ്കൂളി​െൻറ കുടിവെള്ളപ്രശ്നം അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർഡ് മെംബർ കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഒ.എ. സോമൻ, സന്തോഷ്, സുരേന്ദ്രൻ കക്കാടംപൊയിൽ, സിൻസ് കായംകാട്ടിൽ, ബഷീർ കള്ളിപ്പാറ, ഡെയ്സി, ടിൻറു സുനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.