സിവിൽ സ്​റ്റേഷനിൽ പ്ലാസ്​റ്റിക് നിരോധനം കർശനമാക്കും

കോ​ഴി​ക്കോ​ട്​: സി​വി​ൽ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഓ​ഫി​സു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഡി​സ്​​പോ​സ​ബ്ൾ, പ്ലാ​സ്​​റ്റി​ക് പാ​ത്ര നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ല ക​ല​ക്ട​ർ യു.​വി. ജോ​സി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ചി​ല ഹോ​ട്ട​ലു​ക​ളും ചാ​യ​ക്ക​ട​ക​ളും ഓ​ഫി​സു​ക​ളും തീ​രു​മാ​നം ലം​ഘി​ക്കു​ന്നു​വെ​ന്ന് ക​ണ്ട​തി​നാ​ലാ​ണ് നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം. പ്ലാ​സ്​​റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നി​രോ​ധ​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കും. സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​ക​ളി​ൽ അ​ടി​സ്​​ഥാ​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തും. ഓ​രോ നി​ല​ക​ളി​ലും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​യി വെ​വ്വേ​റെ കു​ട്ട​ക​ൾ സ്​​ഥാ​പി​ക്കും. ജൈ​വ​മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി​ത്തോ​ട്ടം, പൂ​ന്തോ​ട്ടം എ​ന്നി​വ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ൻ​റീ​നി​ലെ മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ബ​യോ​ഗ്യാ​സ്​ പ്ലാ​ൻ​റ് സ്​​ഥാ​പി​ക്കും. ഓ​ഫി​സു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ ഓ​ഫി​സു​ക​ൾ​ക്ക് ശു​ചി​ത്വ​നി​ല​വാ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ േഗ്ര​ഡി​ങ്​ ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.