എയിംഫിൽ: വിദ്യാർഥികളുടെ സമരം തുടരുന്നു

കോ​ഴി​ക്കോ​ട്: എ​യിം​ഫി​ല്‍ അ​ക്കാ​ദ​മി​ക്കു മു​ന്നി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര​സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്​​ച​വ​രെ നി​രാ​ഹാ​ര​മി​രു​ന്ന അ​ഞ്ചു​ വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മു​ത​ൽ ജി​ത്തു കൃ​ഷ്​​ണ​ൻ, ആ​ദ​ർ​ശ്​ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ നി​രാ​ഹാ​ര സ​മ​ര​ത്തി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ വീ​ണ്ടും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തു​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യാ​യി വി​വി​ധ രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും തു​ട​രു​ക​യാ​ണ്. എ.​ബി.​വി.​പി, എം.​എ​സ്.​എ​ഫ്, കെ.​എ​സ്.​യു സം​ഘ​ട​ന​ക​ൾ സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യാ​ണ്​ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല ക​ല​ക്​​ട​ർ യു.​വി. ജോ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം പ​രാ​ജ​യ​മാ​യി​രു​ന്നു. ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ഇ​തു​വ​െ​​ര മാ​നേ​ജ്​​മ​െൻറ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ട്ടു​ന​ൽ​കി​യി​ട്ടി​ല്ല. ത​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​ന​ൽ​കാ​തെ സ​മ​ര​ത്തി​ൽ​നി​ന്ന്​ ഒ​ര​ടി പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും തീ​രു​മാ​നം. സ​മ​ര​ത്തി​​െൻറ ആ​റാം ദി​ന​മാ​യ ചൊ​വ്വാ​ഴ്​​ച​യും വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ൾ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യ​വു​മാ​യെ​ത്തി​യി​രു​ന്നു. ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​െ​ട റി​ലേ നി​രാ​ഹാ​ര സ​മ​രം നാ​ല​ു ദി​വ​സം പി​ന്നി​ട്ടു. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ​ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ധ​നീ​ഷ്​ ലാ​ൽ, േബ്ലാ​ക്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി​ബു, യു​വ​മോ​ര്‍ച്ച ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പ്ര​ബീ​ഷ് മാ​റാ​ട് തു​ട​ങ്ങി​യ​വ​ർ സ​മ​ര​പ്പ​ന്ത​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യു​ണ്ട്. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ്​ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.