കൊടുവള്ളി: പടനിലം-നരിക്കുനി റോഡിലെ പടനിലം പാലത്തിൽ വീണ്ടും അപകടം. െചാവ്വാഴ്ച വൈകീട്ട് നാേലാടെ നരിക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിലേക്ക് പാഞ്ഞുകയറി കൈവരിയിലിടിച്ച് നിൽക്കുകയായിരുന്നു. കാറിന് വേഗം കുറവായതും പാലത്തിൽ കാൽനടക്കാരില്ലാത്തതും വൻദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മാസം ഇതേ പാലത്തിൽ കാർ ബൈക്കിലിടിച്ച് കുന്ദമംഗലം സ്വദേശിനി മദ്റസ വിദ്യാർഥിനി മരിക്കുകയും സഹയാത്രികരായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നര വർഷം മുമ്പ് നിയന്ത്രണംവിട്ട ലോറി കൈവരി തകർത്ത് പകുതി ഭാഗത്തോളം പുഴയിലേക്ക് തൂങ്ങിനിന്നിരുന്നു. 2010ൽ പടനിലം കടവിൽ പുതിയ സമാന്തരപാലം നിർമാണത്തിന് സ്ഥലമെടുപ്പിനായി 3.50 ലക്ഷം അനുവദിച്ചിരുന്നു. മാത്രമല്ല, ഈ വർഷം സംസ്ഥാന സർക്കാർ പുതിയ പാലം നിർമാണത്തിന് അഞ്ചരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതുസംബന്ധമായ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് അപകടങ്ങൾ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.