പനിച്ചൂടിലും ‘ചൂടില്ലാ​െത’ അധികൃതർ

കൊ​ടു​വ​ള്ളി: ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ എ​ത്തു​ന്ന കൊ​ടു​വ​ള്ളി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ​െൻറ​റി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ദു​രി​ത​മാ​വു​ന്നു. വ​ർ​ഷ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ചി​കി​ത്സ തേ​ടി നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ൾ ഗോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം കു​റ​വാ​ണ്. നി​ല​വി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ളെ കോ​ട​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ ഓ​ഫി​സ് കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​കു​ന്ന​തി​നാ​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശു​പ​ത്രി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ​യും ഡോ​ക്​​ട​ർ​മാ​രു​ടെ കു​റ​വും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ​യും എം.​എ​ൽ.​എ​യെ​യും ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ അ​റി​യി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ ഡി.​എം.​ഒ ഓ​ഫി​സി​ലെ​ത്തി​യ ഡോ​ക്ട​റെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ത​ന്നെ തി​രി​ച്ച​യ​ച്ചാ​ണ് പ​രി​ഹ​രി​ച്ച​ത്. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യും സ്ഥ​ലം എം.​എ​ൽ.​എ​യും ആ​ശു​പ​ത്രി വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ആ​ശു​പ​ത്രി വി​ക​സ​നം മു​ര​ടി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വി​ഷ​യ​ത്തി​ൽ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​ത്ത​തും ശോ​ച്യാ​വ​സ്ഥ​ക്ക് ആ​ക്കം​കൂ​ട്ടു​ന്നു. താ​മ​ര​ശ്ശേ​രി: പ​നി​യും മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ട്ടി​പ്പാ​റ ൈപ്ര​മ​റി ഹെ​ൽ​ത്ത് സ​െൻറ​റി​ൽ സ്​​ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീ ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മേ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ള്ളൂ. മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മ​ല​യോ​ര​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന ക​ല്ലു​ള്ള തോ​ട്, ച​മ​ൽ, കോ​ളി​ക്ക​ൽ, വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ൾ ബാ​ലു​ശ്ശേ​രി​യി​ലെ​യും താ​മ​ര​ശ്ശേ​രി​യി​ലെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ബി​നീ​ഷ് ക​ല്ലു​ള്ള​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ബി​ജു​ക​ണ്ണ​ന്ത​റ, കെ.​ആ​ർ. മ​നോ​ജ്, ലീ​ലാ​മ്മ ജോ​സ​ഫ്, ബെ​ന്നി ടി. ​ജോ​സ​ഫ്, ഗി​രീ​ഷ് മാ​വു​ള്ള​പൊ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.