അനീഷ് വിടചൊല്ലിയത് പൊന്നുമോനെ ലാളിച്ച് കൊതിതീരാതെ

മാനന്തവാടി: മകനെ ലാളിച്ച് കൊതിതീരുന്നതിനുമുമ്പേ വിടചൊല്ലി പിരിയാനായിരുന്നു അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ അനീഷി​െൻറ വിധി. തേയിലത്തോട്ടം തൊഴിലാളികളായ തേറ്റമല മഞ്ചേശ്വരം വീട്ടിൽ ആനന്ദ​െൻറയും പ്രേമയുടെയും മകൻ അനീഷാണ് (32) തിങ്കളാഴ്ച രാവിലെ അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്. ഒരു വർഷം മുമ്പ് വിവാഹിതനായ അനീഷി‍​െൻറ ഭാര്യ അഞ്ജന 12 ദിവസം മുമ്പാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കോൺക്രീറ്റ് ജോലിക്കാരനായ ഇദ്ദേഹം ഈ സന്തോഷം പങ്കുവെക്കാനാണ് നാല് സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് പോയത്. ശാന്തസ്വഭാവക്കാരനായ ഇദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ മരണവിവരം പാടി നിവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച് സംസ്കരിക്കും. സഹോദരൻ അജീഷും കോൺക്രീറ്റ് ജോലിക്കാരനാണ്. MONWDL17 അനീഷ് സഞ്ചരിച്ച കാർ അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കൊക്കയിലേക്ക് വീണ് തകർന്ന നിലയിൽ WDD2 Aneesh 32 അനീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.