കോഴിക്കോട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കുേേമ്പാൾ സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളുകളിൽ ചേർത്ത് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉന്നതൻ ‘മാതൃക’യാവുന്നു. ഇൗ ഉന്നത ഉദ്യോഗസ്ഥെൻറ മക്കളുടെ പഠനമാണ് അൺ എയ്ഡഡ് സ്കൂളിൽ ‘പുരോഗമിക്കുന്നത്’. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി രൂപവത്കരിച്ച ജില്ല വിദ്യാഭ്യാസ സമിതിയുടെ മുഖ്യ സംഘാടകൻ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിെൻറ മൂത്ത കുട്ടി അൺ എയ്ഡഡ് സ്കൂളിൽ എട്ടാം ക്ലാസിലാണ്. രണ്ടാമത്തെ കുട്ടി മറ്റൊരു അൺ എയ്ഡഡ് സ്കൂളിലും. ‘കുട്ടികളെല്ലാം പൊതു വിദ്യാലയങ്ങളിലേക്ക്’ എന്ന മുദ്രാവാക്യവുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമ്പാഴാണ് ഇൗ വിരോധാഭാസം. സി.ബി.എസ്.ഇയടക്കമുളള സ്കീമുകളിൽ നിന്ന് സംസ്ഥാന സിലബസിലേക്കും സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിേലക്കും കുട്ടികൾ തിരിച്ചുവരുേമ്പാൾ ഇത്തരം രീതികൾ അംഗീകരിക്കാനാവില്ലെന്നാണ് അധ്യാപകരടക്കമുള്ളവരുടെ നിലപാട്. മലാപ്പറമ്പ്, പാലാട്ട് സ്കൂളുകൾ കോടികൾ മുടക്കി സർക്കാർ ഏറ്റെടുത്ത ജില്ലയിൽ പൊതുവിദ്യാലയങ്ങൾക്കനുകൂലമാണ് നാട്ടുകാരും. അൺ എയ്ഡഡ് സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നവർ പഠിപ്പിക്കാൻ വേരണ്ടെന്ന് പറഞ്ഞ് ചില സ്കൂളുകൾക്കു മുമ്പിൽ നാട്ടുകാർ ബാനർ പ്രദർശിപ്പിച്ചിരുന്നു. പൊതുവിദ്യാലയ പ്രവേശനം പത്ത് ശതമാനം വർധിപ്പിക്കണെമന്ന് സംസ്ഥാന ബജറ്റും ലക്ഷ്യമിട്ടിരുന്നു. ജില്ലയിൽ സ്കൂളുകളുമായി ബന്ധപ്പെട്ട ചില സുപ്രധാന ചടങ്ങുകളിൽ ഇൗ ഉദ്യോഗസ്ഥൻ എത്തുന്നില്ലെന്ന് ജനപ്രതിനിധികളടക്കം ആേരാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.