കോഴിക്കോട്: ഫസ്റ്റ്ബെല്ലിനുമുേമ്പ ക്ലാസിൽ കയറിയ കുട്ടിയെപ്പോലെ മഴ നേരത്തേ എത്തി. ഇനി കുടയും ബാഗുമെടുത്ത് സ്കൂളിലേക്ക് ചാടിപ്പുറപ്പെടാം. ആദ്യമായി വിദ്യാലയത്തിെൻറ പടികടക്കുന്ന ഒന്നാം ക്ലാസുകാർക്കും രണ്ടു മാസത്തെ ഇടവേള കഴിഞ്ഞെത്തുന്ന ‘ചേട്ടന്മാർക്കും’ ‘ചേച്ചികൾക്കും’ ഇനി പഠനത്തിെൻറ നാളുകൾ. ജില്ലയിൽ 40,000ത്തോളം കുരുന്നുകളാണ് വ്യാഴാഴ്ച ഒന്നാം ക്ലാസിൽ എത്തുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ് വരെ പുസ്തകങ്ങളും യൂനിഫോമും സർക്കാർ സൗജന്യമായി നൽകിക്കഴിഞ്ഞു. പ്ലാസ്റ്റിക്മുക്ത പ്രവേശനോത്സവമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അധ്യയനവർഷം ആരംഭിക്കുന്നതിനുമുേമ്പ പ്ലസ് വൺ ഫലം അറിഞ്ഞാണ് പ്ലസ്ടു വിദ്യാർഥികൾ എത്തുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ബുധനാഴ്ചതന്നെ ക്ലാസുകളാരംഭിച്ചു. ചില അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകൾ തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. മാവൂർ മണക്കാട് ജി.യു.പി സ്കൂളിലാണ് ജില്ലതല പ്രവേശനോത്സവം. രാവിലെ ഒമ്പതിന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. വിവിധ സ്കൂളുകളിൽ തലേദിവസം തന്നെ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളും സ്കൂൾ അലങ്കരിക്കാനെത്തി. ഒന്നാം ക്ലാസിലെത്തുന്ന കുരുന്നുകൾക്ക് നൽകാനുള്ള സമ്മാനങ്ങളും പലയിടത്തും തയാറായി. ചില സ്കൂളുകൾ ബാഗും കുടയും നൽകുന്നുണ്ട്. കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന മലാപ്പറമ്പ് സ്കൂളിലും പ്രവേശനോത്സവം ഗംഭീരമാകും. സർക്കാർ ഏറ്റെടുത്തശേഷം ആദ്യ പ്രവേശനോത്സവമാണിവിടെ. 85 കുട്ടികളാണ് ഇൗ വിദ്യാലയത്തിൽ ചേർന്നത്. പ്രവേശനോത്സവ ദിവസം കൂടുതൽ കുട്ടികളെത്തുമെന്ന പ്രതീക്ഷയാണ് പ്രധാനാധ്യാപിക പ്രീതി ടീച്ചർക്കും സഹ അധ്യാപകർക്കും. സർക്കാർ ഏറ്റെടുത്ത മറ്റൊരു സ്കൂളായ തിരുവണ്ണൂർ പാലാട്ട് സ്കൂളിൽ വിദ്യാർഥികൾക്ക് കയറാനാവില്ല. ഏറ്റെടുത്തതിനെതിരെ ഇടക്കാല വിധിയുള്ളതിനാൽ സമീപത്തെ എസ്.എസ്.എ റിസോഴ്സ് സെൻററിലായിരിക്കും ഇൗ കുട്ടികളുടെ പഠനം. ഇടക്കാല വിധിക്കെതിരെ സർക്കാറിെൻറ അപ്പീലിൽ കോടതിയിൽ വാദം നടക്കുകയാണ്. സ്കൂൾ തുറക്കുന്ന ദിവസമായ വ്യാഴാഴ്ച അഡ്വക്കറ്റ് ജനറൽ തന്നെയാണ് സർക്കാറിനായി കോടതിയിലെത്തുന്നത്. അനുകൂല വിധി വരുെമന്ന പ്രതീക്ഷയിലാണ് പാലാെട്ട വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.