യൂത്ത്‌ ലീഗ്‌ ദിനം: നാദാപുരത്ത്‌ ശുചീകരണം നടത്തി

നാദാപുരം: യൂത്ത്‌ ലീഗ്‌ ദിനത്തോടനുബന്ധിച്ച്‌ നാദാപുരം മണ്ഡലം യൂത്ത്‌ ലീഗ്‌ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മണ്ഡലംതല ഉദ്ഘാടനം കക്കംവള്ളിയിൽ ജില്ല യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി കെ.കെ. നവാസ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം. സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. കെ.കെ.സി. ജാഫർ, നിസാർ എടത്തിൽ, വി.പി. ഫൈസൽ, കെ. റഫീഖ്‌, പി. അസ്ക്കർ, കെ.ടി.കെ. ജാഫർ, വി.എ. റഹീം, തെരുവത്ത്‌ അസീസ്‌, പി. ലത്തീഫ്‌, നാസർ കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു. പേരോട്‌ നടന്ന ശുചീകരണം മണ്ഡലം പ്രസിഡൻറ് കെ.എം. സമീറും കല്ലാച്ചിയിൽ മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. നാസറും വരിക്കോളിയിൽ മണ്ഡലം വൈസ്‌ പ്രസിഡൻറ് കെ.കെ.സി ജാഫറും ഉദ്ഘാടനം ചെയ്തു. photo: ndm33.jpg യൂത്ത്‌ ലീഗ്‌ ദിനത്തോടനുബന്ധിച്ച് നാദാപുരം മണ്ഡലം യൂത്ത്‌ ലീഗ്‌ നടത്തിയ ശുചീകരണത്തി​െൻറ മണ്ഡലംതല ഉദ്ഘാടനം ജില്ല യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി കെ.കെ. നവാസ്‌ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.