പൊതുതെരഞ്ഞെടുപ്പി​െൻറ വാശിയിൽ വ്യാപാരി വ്യവസായി പ്രസിഡൻറ്​ ഇലക്​ഷൻ

പൊതുതെരഞ്ഞെടുപ്പി​െൻറ വാശിയിൽ വ്യാപാരി വ്യവസായി പ്രസിഡൻറ് ഇലക്ഷൻ 27 കൊല്ലത്തിനുശേഷം നസിറുദ്ദീനെതിരെ മത്സരം നസിറുദ്ദീൻ 10 വോട്ടിന് ജയിച്ചു കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന തെരഞ്ഞെടുപ്പിൽ പൊതു ഇലക്ഷ​െൻറ വീറും വാശിയും. ബാങ്ക് റോഡിലെ വ്യാപാര ഭവൻ ഒാഡിേറ്റാറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പലതവണ സംഘർഷാവസ്ഥയും വാക്പോരുമുണ്ടായി. നിരവധി തവണ പൊലീസിന് ഇടപെടേണ്ടിവന്നു. പതിവുേപാലെ നസിറുദ്ദീൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയില്ലെന്നും ഇത്തവണ മത്സരമുണ്ടാവുമെന്നും നേരത്തേതന്നെ ധാരണ പരന്നിരുന്നു. തെരഞ്ഞെടുപ്പു തുടങ്ങിയപ്പോൾ എതിരാളിയായി നിലവിലെ വൈസ് പ്രസിഡൻറ് പെരിങ്ങമല രാമചന്ദ്ര​െൻറ രംഗപ്രവേശം നാടകീയമായിരുന്നു. 27 കൊല്ലത്തിനുശേഷം നസിറുദ്ദീനെതിരെ മത്സരം വന്നത് അദ്ദേഹത്തി​െൻറ അനുയായികളുടെയും വാശിയേറ്റി. ഉച്ചക്കുശേഷം വോെട്ടണ്ണൽ ആരംഭിച്ചപ്പോൾ നസിറുദ്ദീൻ പുറകിലായത് വ്യാപാര ഭവനിൽ മ്ലാനത പരത്തി. ഒടുവിൽ നസിറുദ്ദീൻ 10 വോട്ടിന് ജയിച്ചതായി പ്രഖ്യാപിച്ചതോടെ കാതടപ്പിക്കുന്ന മുദ്രാവാക്യമുയർന്നു. വ്യാപാര ഭവൻ മുറ്റത്ത് പടക്കങ്ങളുടെ ആരവമുയർന്നു. ഇതിനിടെ, പുറത്തിറങ്ങിയ പെരിങ്ങമല രാമചന്ദ്രനെതിരെ മുദ്രാവാക്യവുമായി ഒരു വിഭാഗമെത്തി. ഒടുവിൽ നസിറുദ്ദീൻ ഹാളിന് പുറത്തിറങ്ങിയതോടെ അനുയായികൾ മുദ്രാവാക്യംകൊണ്ട് പൊതിഞ്ഞു. തിരക്കിനിടയിൽ ഹാളി​െൻറ ഗ്ലാസ് വാതിൽ പൊട്ടി. ഒാഫിസ് മുറിയിലെത്തി സഹഭാരവാഹികളെക്കൂടി നിശ്ചയിച്ചശേഷം പ്രവർത്തകരുടെ സ്േനഹ പ്രകടനങ്ങൾക്കിടയിലൂടെ പുറത്തുകടക്കാൻ നസിറുദ്ദീൻ ഏറെ പണിപ്പെട്ടു. കള്ളവോട്ടി​െൻറ ജയം -പെരിങ്ങമല രാമചന്ദ്രൻ കോഴിക്കോട്: കള്ളവോട്ടുകൊണ്ടാണ് നസിറുദ്ദീന് വിജയിക്കാനായതെന്നും തങ്ങളുടെ ഏഴു േപരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ടി. നസിറുദ്ദീനോട് മത്സരിച്ച് തോറ്റ പെരിങ്ങമല രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഹൈകോടതി വിധിയുണ്ടായിട്ടും പാലക്കാട് ജില്ലയിൽ നിന്നുള്ളവർക്ക് വോട്ടു ചെയ്യാൻ അനുവാദം നൽകി. ആരോഗ്യകരമായ മത്സരം നടത്തിയിരുന്നെങ്കിൽ സ്ഥിതി മറിച്ചാവുമായിരുന്നു. മത്സരഫലത്തിനെതിരെ നിയമനടപടിക്ക് പോകില്ലെന്നും സംഘടനയിൽ എല്ലാവരുമായി കൈകോർത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന് തത്ത്വാധിഷ്ടിത പിന്തുണ നൽകും -നസിറുദ്ദീൻ ഹർത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരും കോഴിക്കോട്: സർക്കാറിന് തത്ത്വാധിഷ്ടിത പിന്തുണയുമായി മുന്നോട്ടുപോകുമെന്ന് വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറായി തെരഞ്ഞെടുത്ത നസിറുദ്ദീൻ പറഞ്ഞു. ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് ഒരു കൊല്ലം പിഴയുണ്ടാവില്ലെന്നും ദേശീയപാത തിരക്കുള്ള ഭാഗങ്ങളിൽ 30 മീറ്ററും മറ്റിടങ്ങളിൽ 45 മീറ്ററും മാത്രമേ വീതികൂട്ടുകയുള്ളൂവെന്നും സർക്കാർ ഉറപ്പ ലഭിച്ചിട്ടുണ്ട്. സാധനങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം വ്യാപാരികൾക്കുതന്നെ എന്ന് സ്ഥാപിക്കാനായി. കൊക്കക്കോളക്കെതിരെ പറഞ്ഞപ്പോൾ കളിയാക്കിയവർക്കൊപ്പമുള്ളവരാണ് എനിക്കെതിരെ നിലപാടെടുത്തവർ. കള്ളവോട്ട് ചെയ്തു എന്നത് ജയിച്ചവർക്കെതിരെ തോറ്റവർ പറയുന്ന സ്ഥിരം കള്ളമാണ്. ഭിന്നിച്ചുപോയ എല്ലാവരെയും സമിതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ബി.ജെ.പി ഹർത്താൽ ഞായറാഴ്ചയായതിനാൽ വിഷമമില്ല. എല്ലാ ഹർത്താലും ഞായറാഴ്ച വേണം. ഹർത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികൾ കടകളടക്കുന്നത് പണിമുടക്കു മാത്രമായേ കാണാനാവൂവെന്നും നസിറുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.