പട്ടം പറന്നു, കടുവയായി

കോഴിക്കോട്: ഹർത്താൽ ദിവസം ഞായറാഴ്ച കടപ്പുറത്ത് ഭീമൻ കടുവാപട്ടം പുതുമയുള്ള കാഴ്ചയായി. അന്തര്‍ദേശീയ കടുവ ദിനാചരണത്തി​െൻറ ഭാഗമായി കടുവ സംരക്ഷണാർഥം സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രോജക്ട് ടൈഗര്‍ പദ്ധതിയും വൺ ഇന്ത്യ കൈറ്റ് ടീമും ചേർന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ന്യൂസിലന്‍ഡില്‍നിന്ന് രണ്ടരലക്ഷം രൂപക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയ പട്ടത്തി​െൻറ ആദ്യ പ്രദര്‍ശനംകൂടിയായിരുന്നു കോഴിക്കോട്ട്. 35 അടിയാണ് പട്ടത്തി​െൻറ ഉയരം. രാജ്യത്ത് ആദ്യമായാണ് കടുവയുടെ രൂപത്തിലുള്ള പട്ടം വിണ്ണിലുയരുന്നത്. 150 അടി ഉയരത്തിലേക്ക് കുതിച്ച പട്ടം കാറ്റി​െൻറ ഗതിക്കനുസരിച്ച് പൊങ്ങിയും താണും പറന്നു. പ്രദര്‍ശനം വൈകീട്ട് 6.30 വരെ നീണ്ടു. വിദ്യാർഥികള്‍ക്ക് പട്ടംപറത്തല്‍ പരിശീലനവും നല്‍കി. വണ്‍ഇന്ത്യ കൈറ്റ് ടീം, നേരത്തെ റഷ്യന്‍പൂച്ച, താറാവ്, ടെഡി കരടി, കഥകളി എന്നിവയെല്ലാം പട്ടമാക്കി വാനിലുയര്‍ത്തിയിരുന്നു. അബ്ദുല്ല മാളിയേക്കൽ, ഹാഷിം, സുബൈര്‍ കൊളക്കാടൻ, സാജു തോപ്പില്‍ എന്നിവർ നേതൃത്വം നൽകി. സൗദിയുടെ ദേശീയ ദിനാചരണത്തിന് കടുവാപട്ടം കൊണ്ടുപോകാനാണ് സംഘത്തി​െൻറ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.