പഠനശിബിരം

പേരാമ്പ്ര: ദീൻദയാൽ ഉപാധ്യായ ജന്മശതാബ്ദിയോടനുബന്ധിച്ച് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം ഏകദിന നടത്തി. സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഠന ക്ലാസുകൾക്ക് കെ.വി. സുധീർ, എ.പി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി എ. ബാലചന്ദ്രൻ, കെ.എം. സുധാകരൻ, വി.സി. ബിനീഷ് എന്നിവർ സംസാരിച്ചു. 'കർഷക​െൻറ മരണം: തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരെ അറസ്റ്റ് ചെയ്യണം' പേരാമ്പ്ര: കർഷകൻ കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസ് ചെമ്പനോട വില്ലേജ് ഓഫിസിൽ ജീവനൊടുക്കിയ സംഭവത്തിൽ ചെമ്പനോട വില്ലേജ് ഓഫിസർ, കൊയിലാണ്ടി തഹസിൽദാർ എന്നിവരുടെ പേരിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കണമെന്നു ഫാർമേഴ്സ് റിലീഫ് ഫോറം ചക്കിട്ടപാറ പഞ്ചായത്തുതല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സംഭവത്തിൽ റവന്യൂ അഡീഷനൽ സെക്രട്ടറി പി.എച്ച്. കുര്യ​െൻറ ഡിപ്പാർട്മ​െൻറൽ അന്വേഷണ റിപ്പോർട്ടിൽ ഈ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച വന്നതായി വ്യക്തമാക്കിയിരുന്നു. പ്രതികളെ രക്ഷിക്കാനാണ് അധികൃതരുടെ നീക്കമെങ്കിൽ ശക്തമായ സമരത്തിന് എഫ്.ആർ.എഫ് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. സംസ്ഥാന സെക്രട്ടറി ഇ.വി. ജെയിംസ് ഇടച്ചേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ബാലകൃഷ്ണൻ വൈദ്യർ അധ്യക്ഷത വഹിച്ചു. ടി.കെ. ജോസ് തടത്തിൽ, തോമസ് തീക്കുഴി വയലിൽ, ജയരാജ് ഉള്ളാട്ടിൽ, ജോസ് ഇലവുങ്കൽ, അബ്രഹാം നെടുവള്ളിൽ, മാധവൻ തലയാട്, ഗോവിന്ദൻ കൂട്ടാലിട എന്നിവർ സംസാരിച്ചു. കുടുംബ സംഗമം പേരാമ്പ്ര: ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പേരാമ്പ്ര ടൗൺ മേഖല കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ബൈജു ആയടത്തിൽ എന്നിവർ ക്ലാസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിനോദൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് രാജൻ മരുതേരി, ജിതേഷ് മുതുകാട്, ബാബു തത്തക്കാടൻ, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, പി.എസ്. സുനിൽകുമാർ, ശ്രീധരൻ കല്ലാട്ടുതാഴ, ആർ.കെ. രജീഷ് കുമാർ, പുഷ്പ ചെറുകല്ലാട്ട്, പി.സി. കുഞ്ഞമ്മദ്, മിനി വട്ടക്കണ്ടി, സജീവൻ കുഞ്ഞോത്ത്, എ.പി. ഉണ്ണികൃഷ്ണൻ, സലാം മരുതോറ, സി.ടി. ബാലൻ നായർ, ടി.എം. മുഹമ്മദലി, കെ.എം. ശ്രീനിവാസൻ, രജീഷ് മാക്കുഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.